ഇത്രയും ക്ഷീണവും അലസതയും മുമ്പൊരിക്കലും തോന്നിയിട്ടില്ല ; ഗർഭിണിയാണെന്ന് അറിയാതെ ഷൂട്ടിന് പോയതിന്റെ അനുഭവം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

0

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജന ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും സൗഭാഗ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. കഴിഞ്ഞ വർഷമാണ് സൗഭാഗ്യവും അർജുനും വിവാഹിതരാവുന്നത്. സൗഭാഗ്യ അമ്മയാവാൻ തയ്യാറെടുക്കുന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം 4 മാസം ആയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഒരു ചിത്രവും സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ ഗര്ഭകാലത്തെ ആദ്യ ആഴ്ചയിലെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ സൗഭാഗ്യ പങ്കുവെച്ചിരിക്കുകയാണ്. ഗർഭിണി ആണെന്നറിയാതെ ഷൂട്ടിങ്ങിനു പോയ ദിവസത്തെ അനുഭവമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്.

‘ഈ ദിവസത്തെ ഷൂട്ടിങ്ങിൽ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം വീട്ടിലേയ്ക്ക് പോയാൽ മതി എന്നായിരുന്നു. ഇത്രയും ക്ഷീണവും അലസതയും മുമ്പ് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റും’, എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ പോസ്റ്റ് പങ്കുവെച്ചത്. ‘പക്ഷേ ഒരുപാട് ചിത്രങ്ങളെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും മറ്റും അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാൻ ചിരിച്ചു എന്നതിൽ സന്തോഷം. എങ്കിലും ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്! മിക്കവാറും അത് ഗർഭത്തിന്റെ ആദ്യ ആഴ്ചയാവാനാണ് സാധ്യത. അത് എല്ലാ രീതിയിലും എനിക്കൊരു സർപ്രൈസ് ആയിരുന്നു’ എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

ടെലിവിഷൻ പരിപാടികളിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് സുപരിചിതനായത്. ‘ചക്കപ്പഴം’ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് അർജുൻ ആയിരുന്നു. പിന്നീട് നിരവധി സാഹചാര്യങ്ങളുടെ സമ്മർദ്ധം മൂലം അർജുൻ ചക്കപ്പഴത്തിൽ നിന്നും മാറുകയായിരുന്നു. അതിനുശേഷം മറ്റ് ചില ചാനൽ പരിപാടികളിൽ സൗഭാഗ്യവും ഭർത്താവ് അർജുനും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു.