അങ്ങനെ നീണ്ട കാത്തിരിപ്പിനോടുവിൽ മൃതുലയും യുവയും വിവാഹിതരായി ; വിവാഹ ചിത്രങ്ങൾ വൈറൽ

0

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മൃദൂല വിജയ്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കല്യാണ സൗഗന്ധികം എന്ന പരമ്പരയിലാണ് നടി മൃദുല വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ മറ്റ് നിരവധി പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ആകുവാൻ മൃദുലക്ക് സാധിച്ചു. അതെ പോലെ തന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ഏവർക്കും സുപരിചിതനായ നടൻ ആണ് യുവ കൃഷ്ണ. ഇരുവരുടെയും വിവാഹ നിശ്ചയം മാസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. എപ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത് എന്ന ചോദ്യം പ്രേക്ഷകർ നിരന്തരം ചോദിക്കുന്ന ഒന്നായിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് മൃദൂല യുവ കൃഷ്ണയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരും വിവാഹിതരാവുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ അപ്പോഴും. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോഴിതാ തിരുവനന്തപുരം ആറ്റുകാൽ അമ്പലത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നിരിക്കുകയാണ്.

മൃതുലയുടെയും യുവയുടെയും കുടുംബാംഗങ്ങൾ മാത്രമുള്ള ചെറിയ ഒരു ചടങ്ങാണ് നടത്തിയത്. കോവിഡ് മൂലം മുമ്പ് പല തവണ ഇരുവരുടെയും വിവാഹ തീയതി മാറ്റി വെക്കേണ്ട സാഹചര്യം വന്നിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. നിശ്ചയത്തിന്റെയും, കഴിഞ്ഞ ദിവസം ഇറങ്ങിയ സേവ് ദി ഡേറ്റിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. അതിസുന്ദരി ആയി സെറ്റ് സാരിയിലാണ് മൃദുല വിജയ്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ ഉടൻ വീഡിയോ യൂട്യുബിലും വന്നു കഴിഞ്ഞു. കുറച്ച് നാളുകൾക്ക് മുൻപ് മൃദുല തന്റെ വിവാഹ സാരി ട്രഡീഷണൽ രീതിയിൽ നെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. ആറ് പേർ ചേർന്ന് മൂന്നു ആഴ്ച കൊണ്ടാണ് സാരി നെയ്ത് എടുത്തത്. ഇരുവരുടെയും കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിലായി അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.