ഇവൾ മലയാളിയല്ലേ? പൃഥ്വിക്കും ഇന്ദ്രനും ഇല്ലാത്ത ജാഡ ആണല്ലോ! പൂർണിമ ഇന്ദ്രജിത്തിന് എതിരെ സൈബർ ആക്രമണവുമായി സാമൂഹ്യവിരുദ്ധർ.

0

കേരളത്തിലുടനീളം വലിയ ആരാധക പിന്തുണ ഉള്ള താരദമ്പതികൾ ആണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മാതൃകാ ദമ്പതികളായി ആണ് ഇപ്പോൾ ജീവിക്കുന്നത്. മികച്ച പിന്തുണയാണ് ഇരുവർക്കും സോഷ്യൽ മീഡിയയിൽ പൊതുവേ ലഭിക്കാറുള്ളത്. പൂർണ്ണിമയും മകൾ പ്രാർത്ഥനയും പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന താരമാണ് പൂർണിമ. താരത്തിൻറെ പ്രാണ എന്ന പേരിലുള്ള ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.അവതാരകയായും ഫാഷന്‍ ഡിഡിസൈനറുമായൊക്കെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. വേറിട്ട ഫാഷന്‍ പിന്‍തുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളു കൂടിയായ പൂര്‍ണിമ എപ്പോഴും അല്‍പ്പം മോഡേണായ സ്റ്റൈലിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോഴിതാ താരത്തിനെതിരെ സൈബർ അറ്റാക്കും ആയി  രംഗത്തെത്തിയിരിക്കുകയാണ് .സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ക്ലബ്ബ് എഫ്‌എം അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖമാണ്. പൂര്‍ണ്ണിമ, ഇന്ദ്രനെ കുറിച്ച്‌ പറയുന്നതും, ബിസിനസിനെ കുറിച്ച്‌ പറയുന്നതുമായ വീഡിയോയില്‍ ഉടനീളം പൂര്‍ണ്ണിമ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം. ഇവര്‍ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുന്‍പില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലര്‍ ചോദ്യമുയര്‍ത്തുന്നത്.

എന്തിനാണ് ഇവര്‍ ഇത്രയും ജാഡ കാണിക്കുന്നത്. എന്നാല്‍ പൃഥിക്കും ഇന്ദ്രനും ഇത്രയും ജാട ഇല്ല. സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ ഇംഗ്ളീഷ് അവര്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ ആയിരുന്നു പൂര്‍ണിമയുടെ വീഡിയോയ്ക്ക് നേരെ ഉയർന്ന് വരുന്നത്. എന്നാൽ താരത്തിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.