മനുഷ്യ പിശാചായി മൈക്കിൽ, പേടിപ്പെടുത്തി ശ്രദ്ധ നേടി ചിത്രങ്ങൾ

0

പ്രേക്ഷക ശ്രദ്ധ നേടാൻ ഇപ്പോഴത്തെ കാലത്ത് പറ്റിയ പ്ലേറ്റ്ഫോമാണ് സമൂഹ മാധ്യമങ്ങൾ. ഇങ്ങനെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ പലതും ചെയ്യുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗം പേരും. ചിലർ കഴിവുകൾ കൊണ്ടും, മറ്റു ചിലർ പണം കൊണ്ടും അത് നേടുന്നു. എന്നാൽ അധികം ആരും കേൾക്കാത്ത തരത്തിൽ പ്രശസ്തി നേടുന്നവരുമുണ്ട്. അക്കൂട്ടത്തിൽ ചിലരാണ് ‘ബോഡി മോഡിഫിക്കേഷൻ എന്തൂസിയാസ്റ്റ്’. ഇക്കൂട്ടർ ശരീരത്തിൽ മാറ്റം വരുത്താൻ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ശസ്ത്രക്രിയ ചെയ്യുന്നവരാണ് . ഇവരെ സംബന്ധിച്ച് ഇങ്ങനൊക്കെ ചെയ്യുന്നത് വഴിയാണ് അവർ സന്തോഷം കണ്ടെത്തുന്നത്. ‘ബോഡി മോഡിഫിക്കേഷൻ എന്തൂസിയാസ്റ്റ്’ ൽ ഒരു പ്രമുഖൻ ആണ് മൈക്കൽ ഫെരോ ദോ പ്രാഡോ. ബ്രസീലിയൻ കാരനായ ഈ നാല്പത്തിനാലുകാരൻ ഇത്തരത്തിൽ ഉള്ളവരിൽ അൽപ്പം ഭീതി പടർത്തുന്ന വ്യക്തിയാണ്. ബോഡി മോഡിഫിക്കേഷന് വേണ്ടി ഇദ്ദേഹം ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഇപ്പോഴിതാ തന്റെ ഭാര്യയുടെ സഹായത്തോടെ മനുഷ്യ പിശാശിന്റെ രൂപത്തിലേക്ക് മൈക്കൽ മാറിയിരിക്കുകയാണ്.

ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ പ്രേക്ഷകർ ഞെട്ടത്തിൽ ആണ്. എന്നാൽ അതിലും വലുതായി പ്രേക്ഷകരെ ഞെട്ടിച്ചത് ഈ മാറ്റത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ കേട്ടാണ്. ഭാര്യയുടെ സഹായത്തോടെയാണ് അദ്ദേഹം സ്വന്തം ബോഡിയിൽ മാറ്റങ്ങൾ വരുത്തിയത്. മുഖത്തും തലയിലും ഒക്കെയായി മുഴകൾ, ശരീരം തുളച്ച് വിവിധ ഇടങ്ങളിൽ കടുക്കനുകൾ, രണ്ട് കൈകളിലെയും ഓരോ വിരൽ കക്ഷി ശസ്ത്രക്രീയയിലൂടെ മുറിച്ചു മാറ്റി, കൂടാതെ വെള്ളിയിൽ തീർത്ത ദ്രംഷ്ടം പോലെ തോന്നിക്കുന്ന കൊമ്പൻ പല്ല് കൂട്ടിച്ചേർക്കുക, ഇതൊക്കെ കേട്ടാൽ ഞെട്ടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഓൺ‌ലൈൻ റിപ്പോർട്ട് അനുസരിച്ച്, വിരലുകൾ നീക്കം ചെയ്യുന്നതിനും കൊമ്പൻ പല്ല് സ്ഥാപിക്കുന്നതിനുമായി 5,000 ബ്രസീലിയൻ റെയ്‌സ്, അതായത് 80,000 രൂപയ്ക്ക് അടുത്താണ് മൈക്കൽ ചിലവഴിച്ചത്.

ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം ചിത്രങ്ങൾ പങ്കുവെക്കാറുള്ള മൈക്കലിന്റെ ഈ ചിത്രം പ്രേക്ഷകരെ കുറച്ച് കൂടുതൽ ഞെട്ടിച്ചു. ചിത്രം ഇറങ്ങിയപ്പോൾ തന്നെ ചർച്ചാ വിഷയം ആയിക്കഴിഞ്ഞു. “ഞാൻ 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്, എന്റെ ടാറ്റൂകളിൽ ഭൂരിഭാഗവും എനിക്ക് ലഭിക്കുന്നത് ടാറ്റൂ ആർട്ടിസ്റ്റുകളിൽ നിന്നും, പ്രൊഫഷണലുകളിൽ നിന്നുമാണ്. ബ്ലാക്ക് വർക്ക്, ക്രൂരമായ ടാറ്റൂകൾ എന്നിവയിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”, മൈക്കൽ പറയുന്നതിങ്ങനെ. ഇനിയും അദ്ദേഹം എന്തൊക്കെയാവും ചെയ്യുക എന്ന കാത്തിരിപ്പിലാണ് മൈക്കൽ ആരാധകർ.