അവർ രണ്ട് പേരും എന്റെ ഹൃദയത്തെ കൈയിൽ പിടിച്ചിരിക്കുകയാണ് ; റേച്ചലിനും മകൾക്കുമൊപ്പം പേർളി മാണി

0

പേർളി മാണി എന്ന താരത്തിനെ കുറിച്ച് നമ്മൾ നിരന്തരം കേൾക്കാറുള്ളതാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ പേർളി മാണി കൂടുതലും പങ്കുവെക്കാറുള്ളത് പേർളിയുടെയും ശ്രീനിഷിന്റെയും മകളായ നിലയുടെ വിശേഷങ്ങളാണ്. നിലയുടെ വിശേഷം അറിയാൻ ആരാധകർക്കും പ്രിയങ്കരമാണ്. ഇപ്പോഴിതാ പെർലിയുടെ അനിയത്തിയായ റേച്ചൽ മാണിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. പേർളിയും റെയ്ച്ചലും പേർളിയുടെ മകൾ നിലയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്. നില ബേബിയെ റേച്ചൽ എടുത്തിരിക്കുകയും, ഇവർ 2 പേരെയും പേർളി കെട്ടിപിടിച്ച് നിൽക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘അവർ രണ്ട് പേരും എന്റെ ഹൃദയത്തെ കൈയിൽ പിടിച്ചിരിക്കുകയാണ്’ എന്ന ക്യാപ്ഷനോടെയാണ് പേർളി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

പേളിയ്ക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരകുടുംബം. ഇതിനിടയിൽ സഹോദരി റേച്ചലിന്റെ കല്യാണം ഉടനെ ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. നില ജനിക്കുന്നതിനു കുറച്ചു മുൻപ്, അതായത് കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു റേച്ചലിന്റെ വിവാഹ നിശ്ചയം. സഹോദരി വിവാഹിതയാവുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പേളി പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. വിവാഹ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ തിരക്കിലാണ് താരസഹോദരിമാർ. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോസും ഫോട്ടോസുമെല്ലാം പുറത്ത് വന്നിട്ടുണ്ട്. റൂബൻ ബിജി തോമസ് ആണ് വരൻ. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. പേർളിയും റേച്ചലും തികച്ചും വിപരീത സ്വഭാവം ഉള്ളവർ ആണ്. ളി നിരന്തരം സംസാരിക്കുന്ന ആളാണെങ്കിൽ റേച്ചൽ നേരെ മറിച്ചാണ്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണെന്ന് മുൻപ് താരങ്ങൾ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

റേച്ചലിന്റെ കളയാനാവുമായി ബന്ധപ്പെട്ടാണ് പേർളി ഇപ്പോൾ സഹോദരിയും ഒത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജൂലൈയിൽ തന്നെ റേച്ചലിന്റെ വിവാഹം നടക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ബ്രൈഡൽ ലുക്കിന് വേണ്ടി റേച്ചലും സഹോദരിയുടെ വിവാഹത്തിനൊരുങ്ങാൻ പേളിയും ബ്യൂട്ടി പാർലറിൽ പോയതിന്റെ വീഡിയോസ് സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. അതേ സമയം ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ആരാധകരും എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)