വിനീത് ശ്രീനിവാസന്റെ ശബ്ദവും ഒപ്പം ദിയയും വൈഷ്ണവും ; ശ്രദ്ധ നേടി ദിയ കൃഷ്ണയുടെ പുത്തൻ മ്യൂസിക് വീഡിയോ ‘ഉനക്കാഗ’

0

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാം ഫോട്ടോഷൂട്ട് സീരീസുകളിലൂടെയും, ഡാൻസ് വിഡിയോകളിലൂടെയും ഒക്കെ വളരെയധികം ശ്രദ്ധേയമാണ് ദിയ കൃഷ്ണ. ഒപ്പം യൂട്യൂബ് വ്‌ളോഗിലൂടെയും ദിയ പ്രേക്ഷകർക്ക് സുപരിചിതയാണ്. സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും വളരെ വലിയൊരു ആരാധക വൃന്ദം ആണ് ദിയയ്ക്കുള്ളത്. ദിയയോടൊപ്പം നിരവധി ഫോട്ടോകളിലും വിഡിയോകളും പ്രത്യക്ഷപ്പെടുന്ന ദിയയുടെ ആത്മ സുഹൃത്താണ് വൈഷ്ണവ് ഹരിചന്ദ്രൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ‘ഉനക്കാഗ’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 3 ലക്ഷത്തിലധികം ആരാധകരാണ് ഇതിനോടകം ദിയയുടെ വീഡിയോ കണ്ടിരിക്കുന്നത്.

2 കോളേജ് വിദ്യാർത്ഥികളുടെ കഥയാണ് ഈ വീഡിയോയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. കോളേജ് വിദ്യാർത്ഥിനിയെ നിശബ്ദമായി പ്രണയിക്കുന്ന ഒരു സഹപാഠി ആയാണ് വൈഷ്ണവ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഈ മ്യൂസിക് വീഡിയോയുടെ ഏറ്റവും വലിയ ആകർഷണം ഇതിന്റെ പാട്ടാണ്. സാദർ നെടുമങ്ങാട് വരികളെഴുതി സംവിധാനം ചെയ്ത ഈ മ്യൂസിക് വീഡിയോ പാടിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായകൻ വിനീത് ശ്രീനിവാസൻ ആണ്. തമിഴിൽ ആണ് പാട്ട്. വിനീത് ശ്രീനിവാസന്റെ പാട്ടു കൊണ്ടുതന്നെ ഈ മ്യൂസിക് വീഡിയോ ഗംഭീരം എന്ന് പറയാം. ദിയയുടെയും വൈഷ്ണവിന്റെയും നിരവധി ആരാധകരാണ് കമെന്റുമായി എത്തിയിരിക്കുന്നത്. ദിയ കൃഷ്ണയുടെ പ്രൊഡക്ഷൻ ഹൗസായ ഓസി പ്രൊഡക്ഷൻസ് ആണ് ‘ഉനക്കാഗ’ നിർമ്മിച്ചിരിക്കുന്നത്.

ഇതിനു മുൻപ് ‘നെഞ്ചം നെഞ്ചം’ എന്ന മ്യൂസിക് വീഡിയോയിലൂടെ ഇരുവരും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 2 പ്രണയിതാക്കളുടെ കഥ കാണിക്കുന്ന ഒരു മ്യൂസിക് വീഡിയോ ആയിരുന്നു നെഞ്ചം നെഞ്ചം. വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നതും. ഇത് കൂടാതെ ഡാൻസ് കവറുകളുമായി ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജിഡിസി ഡാൻസ് ക്രൂവിനൊപ്പം ചേർന്നാണ് ഇരുവരും ഡാൻസ് കവറുകൾ ചെയ്യാറുള്ളത്.