ബിഗ് ബോസ് മൂന്നാം സീസണിൽ പ്രേക്ഷകർ കാത്തിരുന്ന ആ വാർത്ത വെളിപ്പെടുത്തി മോഹൻലാൽ. ആകാംഷയോടെ ആരാധകരും

0

ജനപിന്തുണ കൊണ്ട് വലിയ മുന്നേറ്റം നടത്തിയ മെഗാ പരമ്പരയാണ് ബിഗ് ബോസ്. ഇന്ത്യയിലുടനീളം വലിയ സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞവർഷമാണ് ബിഗ് ബോസ് രണ്ടാം പതിപ്പ് അവസാനിച്ചത്. വളരെ മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് ബിഗ് ബോസ് എന്ന വേദി സമ്മാനിച്ചത്. ബിഗ് ബോസ് മൂന്നാം പതിപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ മലയാളത്തിലെ യുവനടൻ ആയ ടോവിനോ തോമസ് ബിഗ് ബോസ് മൂന്നാം പദത്തിൻറെ ലോഗോ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

തികച്ചും വേറിട്ട അനുഭവമായിരുന്നു ബിഗ് ബോസ് പ്രേക്ഷകർക്കു വേണ്ടി ഒരുക്കിയത്. ഫുക്രു, ഡോക്ടർ രജിത് കുമാർ, ജസ്‌ല, പേളി മാണി, ശ്രീനിഷ്, മഞ്ജു എന്നിങ്ങനെ നിരവധി പേർ ബിഗ് ബോസ് വേദിയിൽ അഭിനയിച്ചുകഴിഞ്ഞു കഴിഞ്ഞു. സ്റ്റാർ സിംഗർ സീസൺ 8 വേദിയിലാണ് ലോഗോ പ്രദർശിപ്പിച്ചത്. ബിഗ് ബോസ് മൂന്ന് ഉടൻതന്നെ എത്തുമെന്ന് പരിപാടിയുടെ അവതാരക ജൂവൽ മേരി വേദിയിൽ പറഞ്ഞു.

ആരാധകർ കാത്തിരുന്ന ബിഗ്ബോസ് മൂന്നാം പതിപ്പ് ഉടൻ തന്നെ ഉണ്ടാവും.പുത്തൻ പുതിയ വിശേഷം അറിഞ്ഞതോടെ ബിഗ് ബോസിൻറെ ആരാധക സമൂഹം ആഘോഷത്തിലാണ്. ലോഗോ ലോഞ്ച് ഇവൻറ് പങ്കു വെച്ചു കൊണ്ടാണ് മുൻ ബിഗ് ബോസ് താരങ്ങൾ രംഗത്തെത്തിയത്. ബിഗ് ബോസ് മുൻ മത്സരാർത്ഥി ആര്യയുടെ പോസ്റ്റ് വൈറൽ ആവുകയും ചെയ്തു . ഹിന്ദിയിലും തമിഴിലും മികച്ച പ്രതികരണമാണ് ബിഗ്ബോസ് നേടിയത്.

എന്നാൽ ഇപ്പോൾ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരരാജാവ് മോഹൻലാൽ. ഏഷ്യാനെറ്റ് പുറത്ത് വിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷകള്‍ക്ക് വിരാമമായെന്ന് മോഹന്‍ലാല്‍ പറയുന്നത്. അധികം വൈകാതെ ഷോ ആരംഭിക്കുമെന്നും ഇത്തവണയും അവതാരകനാവാന്‍ ഞാനും ഉണ്ടാവുമെന്നും താരരാജാവ് പറയുന്നു