പൂമാല ധരിച്ച് പ്രിത്വിയും സുപ്രിയയും, മാലിദ്വീപിലെ ഓർമകളുമായി സുപ്രിയ മേനോൻ

0

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളും, നമ്മുടെ ചുറ്റിലും ഉള്ളവരും. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടു മിക്ക താരങ്ങളും. മിക്ക താരങ്ങളുടെ ഇഷ്ട സ്ഥലമാണ് മാൽദീവ്‌സ്.ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വെക്കേഷൻ സമയം ചിലവഴിക്കാൻ ഇവിടേക്ക് പോകാറുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടുംബത്തോടൊപ്പം നടൻ പൃഥ്വിരാജ് മാൽദീവ്‌സിൽ പോയത്. അതിന്റെ ചിത്രങ്ങൾ ഒക്കെ പ്രിത്വിരാജും സുപ്രിയയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പൃഥ്വിയും അല്ലിയും ഒരുമിച്ചുളള നിമിഷങ്ങൾ സുപ്രിയ ക്യാമറയിൽ പകർത്തിയിരുന്നു. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം മാലിദ്വീപിലെ യാത്രയുടെ ഒരു ഓര്‍മ്മചിത്രം പങ്കു വെച്ചിരിക്കുകയാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ.

പൃഥ്വിക്കൊപ്പം മനോഹരമായ പൂക്കൾ കൊണ്ടുള്ള മാല അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കു വെച്ചിരിക്കുന്നത്. ‘ത്രോബാക് ഓൺ എ മണ്ടേ’ എന്ന ക്യാപ്ഷനോടൊപ്പമാണ് സുപ്രിയ ചിത്രം പങ്കു വെച്ചിരിക്കുന്നത്. പതിവ് പോലെ ആരാധകർ എല്ലാം ഈ ചിത്രവും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നതും. സിനിമ തിരക്കുകൾ ഒക്കെ ഒന്ന് തണുത്താൽ പൃഥ്വി കുടുംബത്തോടൊപ്പം യാത്രകൾ പോകാറുണ്ട്. വിദേശ യാത്രകൾ ആണ് കൂടുതലും പോകാറുള്ളത്. കോവിഡ് മൂലമാണ് ഇപ്പോൾ യാത്രകളുടെ എണ്ണം കുറഞ്ഞത്. 2011 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. കുറച്ച് നാൾ മുമ്പാണ് ഇവരുടെ പത്താം വിവാഹ വാർഷികം ആഘോഷിച്ചത്. 2014 ൽ ആയിരുന്നു അല്ലി എന്ന അലംകൃതയുടെ ജനനം.

ഇപ്പോൾ പൃഥ്വിക്ക് ഒപ്പം സുപ്രിയയും സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തിയിട്ടുണ്ട്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളാണ് ഇവരുടെയും നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയത്. കൂടാതെ നിരവധി ചിത്രങ്ങൾ നിർമ്മിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് തയ്യാറായി ഇരിക്കുകയാണ്. ഇതിനു പുറമെ പൃഥ്വി അഭിനയിക്കുന്ന കുറെ നല്ല സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലോക്ഡൗണിന് ശേഷം അടുത്തിടെയാണ് ഭ്രമം എന്ന ചിത്രത്തിന്‌റെ സെറ്റില്‍ പൃഥ്വി എത്തിയത്. ഭ്രമം ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം പങ്കുവെച്ചാണ് വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ വിവരം താരം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.