ജിമ്മിൽ പോയത് തടി കുറക്കാൻ, കിട്ടിയത് ജീവിത പങ്കാളിയെയും ; ഇൻസ്‌ട്രക്ടറിനെ പ്രേമിച്ചു കെട്ടിയ കഥയുമായി സയനോര ഫിലിപ്പ്

0

സയനോര എന്ന ഗായികയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. മലയാളികളുടെ പ്രിയപ്പെട്ട ഗായികയും സംഗീതസവിധായകയുമാണ് സയനോര. മലയാളികൾക്ക് എന്നും ഓർത്ത് വെക്കാൻ പറ്റിയ നിരവധി ഗാനങ്ങൾ സയനോര മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സയനോറയെ കുറിച്ചുള്ള ഒരു രസകരമായ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. തടികുറയ്ക്കാന്‍ വേണ്ടി ജിമ്മില്‍ പോയി അവിടെ നിന്നും ജീവിത പങ്കാളിയെ സയന്നോര കണ്ടെത്തി എന്നതാണ് വാർത്ത. ജിമ്മിലെ ഇന്‍സ്ട്രക്റ്ററെ പ്രണയിച്ച് കല്ല്യാണം കഴിക്കുകയായിരുന്നു താരം. വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസ് ആണ് സയനോരയുടെ പങ്കാളി. ഒരു മകളും ഇവര്‍ക്കുണ്ട്.

താനൊരു പ്ലേബാക്ക് സിംഗറാണെന്ന് ഇൻസ്‌ട്രക്ടർ ആയിരുന്നപ്പോൾ ആന്റണിക്ക് അറിയില്ലായിരുന്നുവെന്നും ടി.വിയിലൊക്കെ എന്തോ പരിപാടി അവതരിപ്പിക്കുന്ന ഒരാളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നുള്ളൂവെന്നും സയനോര പറഞ്ഞു. ‘തടി കുറയ്ക്കാനായി ജിമ്മില്‍ പോയപ്പോയപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഭര്‍ത്താവ് പൈസയുള്ളവനായിരിക്കണമെന്നോ ഭര്‍ത്താവ് ഇങ്ങനെയായിരിക്കണമെന്നോ എനിക്ക് പണ്ടേ നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ജിമ്മില്‍ വെച്ച് അവനെ കണ്ടപ്പോള്‍ തന്നെ എനിക്ക് നല്ല ഇഷ്ടമായി. ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ, അതുകൊണ്ട് സ്ഥിരമായി ഞാന്‍ ജിമ്മില്‍ പോവുമെന്ന് സുഹൃത്തുക്കളെ വിളിച്ച് പറയുകയും ചെയ്തു. ആണുങ്ങള്‍ മാത്രമുള്ള ബാച്ചില്‍ ഞാന്‍ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. കാരണം ചോദിക്കുമ്പോള്‍ ഞാന്‍ പറയും മോട്ടിവേഷന്‍ കിട്ടുന്നത് ഈ ബാച്ചില്‍ ആണെന്ന്, ഞങ്ങളുടെ സംസാരം ജിമ്മിലെല്ലാം ചര്‍ച്ചാവിഷയമായപ്പോള്‍ അതികമിനി സംസാരിക്കേണ്ടെന്നും വീട്ടില്‍ എനിക്ക് കല്ല്യാണമാലോചിക്കുന്നുണ്ടെന്നും ഞാന്‍ ആന്റണിയോട് പറഞ്ഞു. അങ്ങനെയാണെങ്കില്‍ സയനോര എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് കല്ല്യാണം കഴിക്കാം എന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ കല്ല്യാണം നടക്കുന്നത്’ ആന്റണിയുടെ കുറിച്ച് സയനോര പറയുന്നതിങ്ങനെ. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സയനോര തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയ കഥ പറഞ്ഞത്.