ആൺകുഞ്ഞ് ജനിച്ചതിന്റെഎ സന്തോഷം പങ്കുവെച്ച് മിയയും ഭർത്താവും

0

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ആണ് മിയ. ടെലിവിഷൻ സീരിയൽ രംഗത്തോടെ അഭിനയ രംഗത്തേക്ക് എത്തിയ മിയ പിന്നീട് മലയാള സിനിമ ഇൻഡസ്ട്രിയിൽ മികച്ച നടിമാരിൽ ഒരാളായി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മിയ വിവാഹിതയാവുന്നത്. എറണാകുളം സ്വദേശി അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ ഭർത്താവ്. വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുത്തിരുന്നു. കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ മിയ അത്ര സജീവമായിരുന്നില്ല. ആരാധകർ ഒക്കെ മിയയുടെ വിശേഷം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. കാത്തിരിപ്പിനൊടുവിൽ ഇപ്പോഴിതാ ഒരു വലിയ വിശേഷം പാനുവെച്ചിരിക്കുകയാണ് താരം. അത് മറ്റൊന്നുമല്ല, മിയയ്ക്ക് ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ്. മിയയും ഭർത്താവും ഒരുമിച്ച് നിന്ന് കുഞ്ഞിനേയും എടുത്തുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മിയ ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ‘ആൺകുഞ്ഞാണ്‌, ലുക്കാ ജോസഫ് ഫിലിപ്പ്’ എന്ന് കുറിച്ചുകൊണ്ടാണ് മിയ ചിത്രം പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by miya (@meet_miya)

നിരവധി താരങ്ങളും ആരാധകരും മിയയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. പേർളി മാണി, ഷീലു എബ്രഹാം, കാവ്യാ അജിത്, നമിത പ്രമോദ്, ആണ് സിതാര തുടങ്ങിയ താരങ്ങൾ ഒക്കെ കമെന്റുകളിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം പ്രിയങ്കരിയാണ് മിയ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ മിയ കാഴ്ച വെച്ചിട്ടുണ്ട്. മുൻനിര നായികയായി മലയാളത്തിൽ സജീവമായ സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിനും മിയയും വളരെ സന്തോഷ കാര്യമായാണ് ജീവിക്കുന്നത്. മാട്രിമോണിയിലൂടെ അമ്മ തന്നെയാണ് അശ്വിനെ കണ്ടെത്തിയതെന്ന് മിയ നേരത്തെ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by miya (@meet_miya)

അടുത്തിടെ മിയയുടെ സുഹൃത്ത് ജിപിയുടെ വീഡിയോ ഇറങ്ങിയതിന് പിന്നാലെയാണ് മിയ ഗർഭിണിയാണോ എന്ന സംശയം ആരാധകരിലുണ്ടായത്. അന്ന് മിയയുടെ വീട് സന്ദർശിച്ചത് വീഡിയോ ആക്കി യൂടൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ജിപി. വീഡിയോ കണ്ട മിക്കവരും മിയ ഗർഭിണിയാണെന്ന കമന്റുകളിലൂടെ പ്രവചിച്ചു. എന്നാൽ അന്ന് ഒന്നും ഇതേകുറിച്ച് നടി സംസാരിച്ചിരുന്നില്ല. ഇപ്പോൾ ചിത്രം പങ്കുവെച്ചതിലൂടെ ഒരേ സമയം ആരാധകർക്ക് ഞെട്ടലും സന്തോഷവുമാണുള്ളത്.