എൻറെ ആ ആഗ്രഹത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഭാര്യ പ്രിയ ആണ്. ആഗ്രഹങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ച് ചാക്കോച്ചൻ

0

ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. തൻറെ തുടക്കകാലത്ത് ചാക്കോച്ചൻ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു യൂത്ത് നടൻ ഉണ്ടാക്കിയിട്ടില്ല. അത്രയ്ക്ക് വലുതായിരുന്നു ചാക്കോച്ചൻറെ സാന്നിധ്യം. ഒരു പക്ഷേ കേരളക്കരയിലെ സുന്ദരിമാരുടെ സ്വപ്നമായിരുന്നു അന്ന് ചാക്കോച്ചൻ.

നിറം എന്ന സിനിമയിൽ അഭിനയിച്ച ശേഷം നിരവധി പ്രേമലേഖനങ്ങൾ തനിക്ക് വന്നിട്ടുണ്ട് എന്ന് ചാക്കോച്ചൻ തന്നെ പറഞ്ഞതാണ്. അന്ന് ചാക്കോച്ചൻ സെലക്ട് ചെയ്ത ചിത്രങ്ങളെല്ലാം റൊമാൻറിക് ടൈപ്പ് ആയിരുന്നു. അന്നത്തെ നായിക ശാലിനിയും ചാക്കോച്ചനും തമ്മിലുള്ള കെമിസ്ട്രി എടുത്തുപറയേണ്ടതാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച മിക്ക സിനിമകളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അനിയത്തിപ്രാവ് സിനിമയിൽ ഈ ഒരു കോംബോ ഉണ്ടാക്കിയ തരംഗം നമ്മൾ കണ്ടതാണ്.

ഇപ്പോൾ ചാക്കോച്ചൻ ആരാധകരുമായി പങ്കുവയ്ക്കുന്നത് തൻറെ നടക്കാതെ പോയ ആഗ്രഹത്തെ പറ്റിയാണ് .അതിനു പ്രധാന തടസ്സമായി നില്‍ക്കുന്നത് തന്റെ ഭാര്യ പ്രിയ ആണെന്നും ചാക്കോച്ചന്‍ പറയുന്നു. തങ്ങളുടെ പ്രണയ വാര്‍ഷിക ദിനത്തില്‍ യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാമെന്ന തന്റെ മോഹത്തിന് ഭാര്യ ഉടക്കിട്ടെന്നും അഭിമുഖത്തിലൂടെ കുഞ്ചാക്കോ ബോബന്‍ പറയുന്നു. ‘നിറം എന്ന സിനിമയില്‍ സിബിഇസഡ് എന്ന ബൈക്ക് തരംഗമായിരുന്നു. പക്ഷേ അതില്‍ ഹീറോയായി അഭിനയിച്ച എനിക്ക് ഇന്നും ഒരു ബൈക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

താൻ ബൈക്ക് ഓടിക്കുന്നത് ഭാര്യക്ക് പേടിയുള്ള കാര്യമാണ് എന്നാണ് ചാക്കോച്ചൻറെ വെളിപ്പെടുത്തൽ. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു ബൈക്ക് ചാക്കോച്ചന് ഇല്ല. നിറത്തിലെ ആ ബൈക്ക് മേടിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ അവസാന നിമിഷം ഭാര്യ പ്രിയ കൈമലർത്തി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുഞ്ചാക്കോ ബോബൻ ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മികച്ച പിന്തുണയാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്.