മുത്തച്ഛനൊപ്പം ഈവെനിംഗ് വോക്കുമായി കുഞ്ഞ് നിലാ ! ചിത്രങ്ങൾ പങ്കുവെച്ച് പേർളി

0

 

അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പേർളി മാണി. കൂടാതെ മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര ജോഡിയാണ്‌ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ പേർളി മാണിയുടെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇപ്പൊ ഇവരുടെ ഇടയിലെ താരം മകൾ നില ആണ്. ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി നില എത്തിയതോടെ ഇരുവരുടെയും ജീവിതം ആകെ മാറി. കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. നില ജനിച്ചത് മുതൽ സാമൂഹിക മാധ്യമങ്ങളിലെ താരമാണ്. നിളയുടെ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്.

കഴിഞ്ഞ ദിവസം മകൾ നിലയോടൊപ്പമുള്ള ഒരു വീഡിയോ പേർളി പങ്കു വെച്ചിരുന്നു. ഒരു പാവയെ കണ്ട് ചിരിക്കുന്ന വളരെ ക്യൂട്ട് ആയിട്ടുള്ള ആ പോസ്റ്റ്‌ നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്. ഇപ്പോഴിതാ പേർളിയുടെ അച്ഛനും കുഞ്ഞ് നിലയും ഒത്തുള്ള ചിത്രമാണ് പേർളി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. മുത്തച്ഛനോടൊപ്പം ഉള്ള നിലയുടെ ഈവനിംഗ് വോക്ക് എന്നാണു പേർളി പോസ്റ്റിനു ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. തലയിൽ തൊപ്പിയും വെച്ച് കുഞ്ഞുടുപ്പും ഇട്ടു വളരെ സുന്ദരിക്കുട്ടി ആയിട്ടാണ് നില മുത്തച്ഛന്റെ കയ്യിൽ ഇരിക്കുന്നത്. പേർളിയുടെ വീടിന്റെ മുറ്റത്താണ് ഇരുവരും നിൽക്കുന്നത്. നിളയുടെ ചെറിയ ചിരി കൊണ്ട് പ്രേക്ഷകരെ എല്ലാം നില കയ്യിലെടുത്തിരിക്കുകയാണ്.

നിലയുടെ അച്ഛനും പേർലിയുടെ ഭർത്താവ് ശ്രീനിഷും നിലയും ഒത്തുള്ള ചിത്രങ്ങളും വീഡിയോകളും നില പങ്കുവെക്കാറുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ ശ്രീനിഷ് കൂടുതൽ സമയവും ചെന്നൈയിലാണ്. കൂടുതൽ നേരവും വീഡിയോ കോളുകളിലൂടെയാണ് ശ്രീനിഷ് തന്റെ മകളെ കാണുന്നത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർഥികളായിരുന്നു പേർളിയും ശ്രീനിഷും. ഷോ യിൽ നിന്നും പരിചയപ്പെട്ട് അടുപ്പത്തിലായ ഇരുവരും പുറത്ത് വന്നതിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. 2018 മേയിൽ ക്രിസ്ത്യൻ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവുമുള്ള വിവാഹം നടത്തി. കഴിഞ്ഞ മാർച്ചിലായിരുന്നു നില ജനിച്ചത്.