നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം ; അഭയ ഹിരണ്മയിയുടെ മറുപടി വൈറൽ ആകുന്നു

0

മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ് അഭയ ഹിരണ്മയി. ഗുഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി മലയാളത്തിൽ ശ്രദ്ധേയയായത്. ഗൂഢാലോചനയ്ക്ക് പുറമെ നാക്കു പെന്‌റ നാക്കു ടക്ക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, ടു കൺട്രീസ്, ജെയിംസ് ആൻഡ് ആലീസ്, സത്യ ഉൾപ്പെടെയുളള സിനിമകളിലും അഭയ പാടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും ഗോപി സുന്ദറിന്റെ ഭാര്യയുമായ അഭയ ഹിരണ്മയി. ഗോപി സുന്ദറിന്‌റെ ജീവിത പങ്കാളിയായ ശേഷമാണ് അഭയക്കെതിരെ വലിയ രീതിയിലുളള വിമർശനങ്ങളുണ്ടായത്. സംഗീത സംവിധായകന്‌റെ കുടുംബ ജീവിതം തകരാൻ കാരണക്കാരി അഭയയാണെന്ന തരത്തിലുളള വിമർശനങ്ങൾ സോഷ്യൽ മീഡിയയിലുണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ നടന്ന സൈബർ‍ ആക്രമണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അഭയ. തന്റെ മെയ്ക്കോവർ ചിത്രത്തോടൊപ്പം ​അഭയ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. നിമിഷങ്ങൾക്കകം ഈ പോസ്റ്റ് വൈറലാവുകയും ചെയ്തിരിക്കുകയാണ്. പുതിയ ഹെയർകട്ട് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഹിരൺമയിയുടെ കുറിപ്പ് വന്നത്.

 

View this post on Instagram

 

A post shared by Abhaya Hiranmayi (@abhayahiranmayi)

അഭയയുടെ പോസ്റ്റിന്റെ പൂർണ രൂപം – ‘എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയിം ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത ആ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമർപ്പിക്കുന്നു ! ഞാൻ ഇതോടെ നന്നായി എന്നും, നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി’.

മുടി മുറിച്ച് കണ്ണാടിയിൽ നോക്കിയുള്ള ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. ഇത്തരം അധിക്ഷേപങ്ങളൊന്നും കാര്യമാക്കാതെയാണ് ഗോപി സുന്ദറും അഭയയും ജീവിതം മുന്നോട്ടുകൊണ്ടുപോയത്.