ഇവിടെയെല്ലാം സീസണൽ ആക്ടേഴ്‌സാണ് ; സിനിമയിലെ അനുഭവം പങ്കുവെച്ച് നടി നമിത പ്രമോദ്

0

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിൻനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ കാഴ്ച വെച്ച താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2012 ൽ പുറത്തിറങ്ങിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെത്തി 10 വർഷം തികയുന്ന വേളയിൽ ഒരു മാധ്യമത്തിന് നമിത നൽകിയ ഒരു അഭിമുഖം ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ‘ഇവിടെയെല്ലാം സീസണൽ ആക്ടേഴ്‌സാണ്’ എന്നാണു നമിതയുടെ അഭിപ്രായം. ഹീറോസും ഹീറോയിനും ഒക്കെ സീസണൽ ആക്ടര്സ് ആണെന്നും, വിവാദങ്ങളെ നേരിടുന്നത് എങ്ങനെയാണെന്നും നമിതാ അഭിമുഖത്തിൽ പറഞ്ഞു. ‘വിവാദങ്ങൾ ഗോസിപ്പുകൾ ഒകെ ഇതിന്‌റെ ഭാഗമാണ്. ഞാൻ അതിനെയൊന്നും ഓർത്ത് തല പുകയ്ക്കാറില്ല. സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോൾ മനപൂർവ്വം ശല്യപ്പെടുത്താനായി ഒരുവിഭാഗം ഇറങ്ങിത്തിരിക്കും’, നമിത പറയുകയുണ്ടായി.

 

തനിക്ക് ആരോടും മത്സരമില്ലെന്നും, അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടില്ലെന്നും നമിത പറയുകയുണ്ടായി. ‘നമുക്കുളളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. ആർക്കെങ്കിലും എന്നോട് മൽസരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലലോ. കുറച്ചുനാൾ അവസരം കിട്ടും അതുകഴിയുമ്പോഴേക്കും പുതിയ ആളുകൾ വരും’. വെറുതെ ടെൻഷൻ അടിക്കാതെ ഇരിക്കുക, അനാവശ്യ ചിന്തകൾ നമ്മുടെ ഫാമിലിയെ ബാധിക്കും. പ്രൊഫഷനെ ബാധിക്കും. എന്തിനാ അപ്പോൾ ആവശ്യമില്ലാത്ത ടെൻഷനുകളെ കൂടെ കൊണ്ടുനടക്കുന്നത് എന്നും നമിതയും പറയുകയുണ്ടായി.

കൂടാതെ, വിവാദങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ അതിനെ നോക്കി ചിരിച്ച് തന്റെ ലോകത്ത് സന്തോഷത്തോടെ ജീവിക്കുമെന്നും, അതാണ് താൻ ചെയ്യുന്നതെന്നും നമിത കൂട്ടിച്ചേർത്തു. നല്ല കഥാപാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും നമിത പറഞ്ഞു. ‘ഇത്രയും നാളത്തെ അനുഭവ പരിചയത്തിന് അനുസരിച്ചുളള ആഴമുളള കഥാപാത്രങ്ങൾ ലഭിക്കണം. പതിനഞ്ചോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാലും ആളുകൾ നമ്മുടെ സിനിമകളെ ഓർത്തിരിക്കണം എന്നാണ് ആഗ്രഹമെന്നും നമിത പ്രമോദ് അഭിമുഖത്തിൽ വ്യക്തമാക്കി.