അമര്‍ അക്ബര്‍ ആന്റണി,ഒപ്പം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ബേബി മീനാക്ഷി. അമര്‍ അക്ബറിലെ പാത്തുവും ഒപ്പത്തിലെ സ്കൂള്‍ കുട്ടിയുമെല്ലാം മീനാക്ഷിയെ ഇരുകൈയ്യും നീട്ടി മലയാളികള്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ്.
കോട്ടയം സ്വദേശിയായ മീനാക്ഷി അനൂപ് ഫ്ളവേഴ്സ് ടിവിയിലെ ടോപ് സിങ്ങറിലെ മികച്ച അവതാരിക കൂടിയാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറാണ് പതിവ്. കഴിഞ്ഞ വര്‍ഷം താരം സ്വന്തമാക്കിയ കാറിന്റെ വിശേഷങ്ങളും ഇത്തരത്തില്‍ പങ്കുവച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവച്ചാല്‍ മീനൂട്ടിയുടെ വിശേഷങ്ങള്‍ തിരക്കി നിരവധി ആരാധകരാണ് എത്താറുള്ളത്. എപ്പോഴും ആരാധകരോട് മറുപടി പറയാനും താരം മറക്കാറില്ല. റോസാപൂവും കയ്യിലേന്തി പുതിയ ചിത്രവുമായിട്ടാണ് ഇന്ന് മീനാക്ഷി ഫേസബുക്കിലെത്തിയത്. അപ്പോള്‍ തന്നെ കുശലാന്വേഷണം തിരക്കി ആരാധകരും രംഗത്തെത്തി.
മീനാക്ഷിയോട് ഉപദേശവുമായിട്ടാണ് ഒരു ആരാധകന് രംഗത്തെത്തിയത്. ഒന്നെങ്കില്‍ കണക്ക് പഠിക്കണം അല്ലെങ്കില്‍ അവരോട് പറയണം കഴിയാക്കല് നിര്‍ത്തണം എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയുമായി മീനാക്ഷി തന്നെ രംഗത്തെത്തി. അവര്‍ നിര്‍ത്തൂല്ല അങ്കിളേ എന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം. താരത്തിന്റെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.