ഒരു സിനിമയ്ക്കായി മാത്രം തീയറ്ററുകള്‍ തുറക്കുക, മറ്റ് സിനിമകള്‍ക്കായി മാത്രം തുറക്കാതിരിക്കുക എന്ന രീതി ശരിയല്ല, മാസ്റ്റേഴ്‌സ് റിലീസില്‍ കടുപ്പിച്ച് ദിലീപും ആന്റണി പെരുമ്പാവൂരും

0

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകള്‍ മാസ്റ്റേഴ്‌സിനായി മാത്രം തുറക്കേണ്ട ആവശ്യമില്ലെന്ന് ദീലീപ്. നിര്‍മ്മാതക്കളുടെ സംഘടനകള്‍ ചേര്‍ന്ന പത്ര പ്രസ്മീറ്റിലാണ് ദിലീപ് തുറന്നടിച്ചത്. തമിഴ് സിനിമയ്ക്കായി മാത്രം തീയറ്റര്‍ കുറക്കേണ്ട ആവശ്യകതയില്ലെന്നാണ് ആന്റണി പെരുമ്പാവൂരും പ്രതികരിക്കുന്നു. . ഒരു സിനിമയ്ക്കായി മാത്രം തീയറ്ററുകള്‍ തുറക്കുക. മറ്റ് സിനിമകള്‍ക്കായി മാത്രം തുറക്കാതിരിക്കുക ഇത്തരം രീതി ശരിയല്ല. നല്ല സിനിമകള്‍ എല്ലാം തന്നെ തീയറ്ററില്‍ തന്നെ തുറക്കണം. അതിനായി സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുകയാണ്.

ചേംബറിനും സര്‍ക്കാരിനും തീയറ്റര്‍ അസോസിയേഷനും എല്ലാം ചേര്‍ന്ന് ചര്‍ച്ച നടത്തുകയാണ്. അനുകൂലമായ നടപടിയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന അംഗീകരിച്ച് മുന്നോട്ട് പോകാന്‍ മാത്രമേ പറ്റുകയുള്ളു. നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ട ആനുകൂല്യം സര്‍ക്കാര്‍ അംഗീകരിക്കും എന്നതാണ് പ്രതീക്ഷ.

മാസ്റ്റര്‍ ഇറങ്ങുന്നതിന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിക്കണം. ഗവണ്‍മെന്റ് ഇളവ് നല്‍കണം. ദൃശ്യം മുവി ഫെബ്രുവരിയിലെത്തും. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്നത് നീളും- ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു. ഫെബ്രുവരിയില്‍ തന്നെ ദൃശ്യം എത്തും. ആമസോണ്‍ പ്രൈമിലാകും ചിത്രം എത്തുക. ഏഷ്യാനെറ്റിനാണ് സാറ്റ് ലൈറ്റിനാണ് ചിത്രം വില്‍ക്കുന്നത്. മരയ്ക്കാര്‍ നീളുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.