പുതിയ യോഗ ചിത്രവുമായി നടി സംയുക്ത വർമ്മ

0

കഴിഞ്ഞ ദിവസം സംയുത വർമ്മ ഒരു യോഗ ടെക്‌നിക് തന്റെ ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. യോഗയിലെ വളരെ സുപ്രധാനമായ ഷട് ക്രിയ ചെയുന്ന ചിത്രവും അതോടൊപ്പം അത് ചെയുന്നത് കൊണ്ടുള്ള ഗുണങ്ങളും ആണ് സംയുക്ത പങ്കുവെച്ചിരുന്നു ചിത്രം. അതിനു പിന്നാലെ മറ്റൊരു യോഗ ചിത്രം കൂടെ താരം പങ്കുവെച്ചിരുന്നു. മുള ബന്ധ എന്ന യോഗ പോസ് പരിചയപെടുത്തികൊണ്ടുള്ള പോസ്റ്റ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘യോഗിസ് പരിശീലിക്കുന്ന മൂന്ന് പ്രധാന ബന്ദകളിൽ അല്ലെങ്കിൽ യോഗ ലോക്കുകളിൽ ഒന്നാണ് മുള ബന്ധ അഥവാ ദി റൂട്ട് ലോക്ക്’. എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. ഇത് ചെയ്യുന്നതുകൊണ്ടുള്ള ഉപയോഗവും താരം പങ്കുവെച്ചിട്ടുണ്ട്.
-റൂട്ട് ലോക്ക് പോസ് മനസ്സിനെ സന്തുലിതമാക്കാൻ സഹായിക്കുന്നു, ശ്രദ്ധ വർദ്ധിപ്പിക്കുന്നു, അബോധാവസ്ഥയിലുള്ള മേഖലകളെക്കുറിച്ച് കൂടുതൽ അവബോധം അനുവദിക്കുന്നു.
-ശരീരത്തിനെയും മനസ്സിലെയും വേഗം വിശ്രമിക്കാൻ സഹായിക്കുന്നു.
-ഉന്മേഷം നൽകുകയും പുനരുജ്ജീവിപ്പിക്കുകയും സമ്മർദ്ദം, നേരിയ വിഷാദം എന്നിവയിൽ നിന്ന് നിങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു.
-നാഡീവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ഞരമ്പുകളെ ശാന്തമാക്കുകയും ചെയ്യുന്നു.
മൂല ബന്ധന അഥവാ റൂട്ട് ലോക്ക് നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങളുടെ ശരീരത്തിലെ ജീവശക്തിയുടെ മേൽ നിങ്ങൾക്ക് എല്ലാ ശക്തിയും ഉണ്ടായിരിക്കും. നിങ്ങളുടെ ഉള്ളിലെ ജീവനെ ഉൾക്കൊള്ളാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയുമ്പോൾ, നിങ്ങൾക്ക് മറ്റെവിടെയും സന്തോഷം തിരയേണ്ടി വരില്ല, നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങളുടെ ഉള്ളിൽ ഉണ്ടെന്നു നിങ്ങൾ മനസ്സിലാക്കും. പരിശീലനം തുടരുക – സംയുക്ത പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം.

 

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

ഇതിനു മുൻപ് താരം യോഗ പ്രാക്ടീസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നിരവധി ആരാധകർ ആണ് ആ വീഡിയോ ഏറ്റെടുത്തതും ഷെയർ ചെയ്തതും. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമായിക്കോണിരിക്കുകയാണ് സംയുക്ത വർമ്മ ഇപ്പോൾ. 4 വർഷങ്ങൾ കൊണ്ട് വെറും 18 ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത വേഷമിട്ടിട്ടുള്ളതെകിലും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സംയുക്ത.