നാലാം മാസത്തിന്റെ സന്തോഷം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

0

താര കല്യാൺ എന്ന നടിയെ അറിയാത്ത മലയാളികൾ ഇല്ല. 1999 മുതൽ സിനിമ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് താര കല്യാൺ. താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷും പ്രേക്ഷകർക്ക് സുപരിചിതയാണ്. താര കല്യാണിന്റെ മകൾ എന്നതിലുപരി ടെലിവിഷൻ താരവും, ടിക് ടോക് താരവുമാണ് സൗഭാഗ്യ. നിരവധി വ്യത്യസ്ത വിഡിയോകളിലൂടെയൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരെ സൃഷ്ടിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗഭാഗ്യവും ടെലിവിഷൻ താരമായ അർജുനും വിവാഹിതരാവുന്നത്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കിയതായിരുന്നു. സൗഭാഗ്യ വെങ്കിടേഷ് ഒരമ്മയാവാൻ പോകുന്നതിന്റെ സന്തോഷവും അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഇരുവരും കൂടുതൽ വിവരങ്ങൾ ഒന്നും അറിയിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ നാലാം മാസത്തിനിടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ‘സന്തോഷത്തോടെ നാലാം മാസത്തിലേക്ക്’ എന്ന് കുറിച്ചുകൊണ്ട് സൗഭാഗ്യ ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ വിവരം അറിയിച്ചത്.

ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. നിരവധി ആരാധകരും താരങ്ങളുമാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. അര്‍ജുനാ എന്ന് വിളിച്ചാണ് നടനും അവതാരകനുമായ രാജ് കലേഷ് സൗഭാഗ്യയുടെ പോസ്റ്റിന് കമന്റിട്ടത്. നിങ്ങള്‍ രണ്ട് പേര്‍ക്കും കണ്ണ് തട്ടാതെ ഇരിക്കട്ടേ, നിങ്ങളുടെ ജൂനിയറിന് വേണ്ടി കാത്തിരിക്കുകയാണെന്ന് നടിയും അവതാരികയും ബിഗ് ബോസ് താരവും കൂടിയായ ആര്യ കമന്റില്‍ പറയുന്നു. അശ്വതി ശ്രീകാന്ത്, ശാലു കുര്യന്‍, റെബേക്ക സന്തോഷ്, അന്‍സിബ ഹസന്‍, തുടങ്ങി സൗഭാഗ്യയുടെയും അര്‍ജുന്റെയും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ആശംസകള്‍ അറിയിച്ച് കമെന്റുകളുമായി എത്തിയിരിക്കുകയാണ്.

‘ചക്കപ്പഴം’ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് അർജുൻ ആയിരുന്നു. പിന്നീട് നിരവധി സാഹചാര്യങ്ങളുടെ സമ്മർദ്ധം മൂലം അർജുൻ ചക്കപ്പഴത്തിൽ നിന്നും മാറുകയായിരുന്നു. അതിനുശേഷം മറ്റ് ചില ചാനല്‍ പരിപാടികളില്‍ സൗഭാഗ്യവും ഭര്‍ത്താവ് അർജുനും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അർജുനെ മിസ് ചെയുന്നു എന്ന് പറഞ്ഞ സൗഭാഗ്യ അർജുനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. മിസ് യു ഹാന്‍ഡ്‌സം, ബേബിയുടെ ഡാഡി വേഗം വീട്ടിലേക്ക് വരൂ എന്നായിരുന്നു അർജുനെ മെൻഷൻ ചെയ്തുകൊണ്ട് സൗഭാഗ്യ പങ്കുവെച്ച കുറിപ്പ്. ഇതിനിടെ അര്‍ജുന്റെ കുടുംബത്തില്‍ വലിയൊരു ദുഃഖം കൂടി സംഭവിച്ചിരുന്നു. കൊറോണ മൂലം ആദ്യം അര്‍ജുന്റെ ചേട്ടന്റെ ഭാര്യയും പിന്നാലെ അച്ഛനും മരണപ്പെട്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയ രണ്ട് നെടുംതൂണുകളാണ് നഷ്ടപ്പെട്ടതെന്ന് സൂചിപ്പിച്ച് സൗഭാഗ്യ രംഗത്ത് വന്നിരുന്നു.