സൂര്യ- ഗൗതം മേനോൻ കോമ്പൊയിലുള്ള അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

    0

    ‘വാരണം ആയിരം’, ‘കാക്ക കാക്ക’, ഈ 2 ചിത്രങ്ങളും സിനിമ എല്ലാ പ്രേമികളുടെയും ഇഷ്ട ചിത്രങ്ങളിൽ മുൻ നിരയിൽ നിൽക്കുന്നവയാണ്. സൂര്യ – ഗൗതം വാസുദേവ് മേനോൻ കോമ്പൊയിൽ പുറത്തിറങ്ങിയ ഗൗതം മേനോന്റെ മികച്ച 2 ചിത്രങ്ങളാണ് ഇവ. വർഷങ്ങൾക്കിപ്പുറവും ഇരുവരും അടുത്തൊരു ചിത്രത്തിനായി ഒന്നിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. കാത്തിരിപ്പിന് വിരാമമിട്ട് ഇതാ ഇരുവരും ഒന്നിക്കാൻ ഒരുങ്ങുന്നു. ഇത്തവണ ആന്തോളജി സീക്വൻസിന് വേണ്ടിയാണ് ഒന്നിക്കുന്നത്. 9 വികാരങ്ങൾ 9 ചിത്രങ്ങളിലാണ് കോർത്തിണക്കി 9 സംവിധായകർ ചേർന്നാണ് നവരസാ സംവിധാനം ചെയ്യുന്നത്. ഇതിൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയുന്ന ചിത്രത്തിൽ സൂര്യയും പ്രയാഗ മാർട്ടിനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ ചിത്രത്തിൽ ടൈറ്റിൽ ഇപ്പോൾ അന്നൗൻസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗിറ്റാർ കമ്പി മേലെ നിൻട്രു’ എന്നാണു ചിത്രത്തിന്റെ ടൈറ്റിൽ. 38 മിനുട്ടുള്ള ഈ ചിത്രത്തിൽ 5 മുതൽ 7 ഗാനങ്ങൾ വരെ ഉണ്ടെന്നാണ് അറിയാൻ സാദഹിക്കുന്നത്.

    ചിത്രത്തിലെ ടീസറും, സ്റ്റിൽസും ഒക്കെ നേരത്തെ തന്നെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഗിറ്റാറുമായി സ്റ്റേജിൽ പാടാൻ നിൽക്കുന്ന സൂര്യയെ കണ്ടതുമുതൽ സൂര്യ ആരാധകർ ആകാംക്ഷയിലാണ്. 2008 ൽ ഗൗതം മേനോൻ – സൂര്യ കോമ്പൊയിൽ പുറത്തിറങ്ങിയ വാരണം ആയിരത്തിന് ശേഷം നവരസായിലൂടെയാണ് സൂര്യയെ വീണ്ടും ഗിറ്റാറുമായി കാണുന്നത്. ഗൗതം മേനോന് പുറമെ അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹാളിതാ ഷമീം എന്നിവർ ചേർന്നാണ് സംവിധാനം ചെയുന്നത്. വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാർഥ്, ശരവണൻ, പ്രകാശ് രാജ്, ഗൗതം കാർത്തിക്, അളകം പെരുമാൾ, അശോക് സെൽവൻ, പ്രസന്ന, വിക്രാന്ത്, സിംഹ, സനത്, രേവതി, നിത്യ മേനോൻ, പാർവതി, ഐശ്വര്യ രാജേഷ്, പൂർണ, റിത്വിക എന്നിവരാണ് നവരസായിൽ വേഷമിടുന്നത്.

    നവരസക്കു ശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്ന അടുത്ത ചിത്രം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചിത്രത്തിന്റെ സ്പ്രേ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഒരു വഴിത്തിരിവ് ആയിരുന്നു ഗൗതം മേനോനും സൂര്യയും ആദ്യമായി ഒന്നിച്ച കാക്ക കാക്ക എന്ന ചിത്രം. അതിനു ശേഷവും വാരണം ആയിരവും സൂപ്പർ ഹിറ്റ് ആയതിനാൽ ഈ കോംബോ വീണ്ടും ഒന്നിക്കുന്നതിൽ സൂര്യ ആരാധകർക്കും സിനിമ പ്രേമികൾക്കും പ്രതീക്ഷകൾ ഏറെയാണ്.