പ്രളയത്തില്‍ സന്നദ്ധസംഘടനാ രംഗത്ത് നിന്നതിന്റെ അംഗീകാരം, ടൊവിനോയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പുതിയ പദവി ഇതാണ്

0

സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ടൊവിനോ തോമസിനെ തിരഞഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഫിഷ്യല്‍ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താജെറോമിന്റെ നേതൃത്വത്തിലാണ് പ്രഖ്യാപനം നടന്നത്.

Tovino Thomas: Tovino Thomas hospitalized after getting injured on the set  of 'Kala' | Malayalam Movie News - Times of India

പ്രളയസമയത്ത് വെള്ളിത്തിരവിട്ട് വെള്ളത്തില്‍ ഇറങ്ങിയ താരം കൂടിയാണ് ടൊവിനോ. പ്രളയത്തില്‍ പ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ടൊവിനോ മുഖ്യപങ്ക് വഹിച്ചിരുന്നു. അരി ചുമന്നും ഗ്യാസ് സിലണ്ടര്‍ ചുമന്നുള്ള താരത്തിന്റെ ചിത്രം കണ്ട് വിമര്‍ശകരും രംഗത്തെത്തിയിരുന്നു.Tovino Thomas' first crossover film announced- Cinema express

സന്നദ്ധ രംഗത്തേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച താരത്തിനുള്ള ആദരവായി കണ്ടാണ് ടൊവിനോയ്ക്ക് ഈ ചുമതല നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നുഓണ്‍ലൈനിലൂടെ പ്രഖ്യാപനം അരങ്ങേറിയത്.

കേരളത്തിലെ സന്നദ്ധസേവനത്തിന് താല്‍പര്യമുള്ള ഏല്ലാ ആളുകളേയും ഒരുമിപ്പിക്കാനും വെബ്‌സൈറ്റിലൂടെ കോ-ഓര്‍ഡിനേറ്റ് ചെയ്യാനും സര്‍ക്കാരിന് കഴിഞ്ഞു. അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി, 3ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇന്ന് സന്നദ്ധസേവനത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളികള്‍ ഒന്നിച്ചു നില്‍ക്കുന്നത് മലയാളിയുടെ ഐക്യത്തിന്റെ മാതൃകയാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സേനയിലെ ബ്രാന്‍ഡ് അംബാസിഡറാകാന് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്ന് ടൊവിനോ പ്രതികരിക്കുന്നത്.