പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്ബോസ് മലയാളം ഷോയുടെ മൂന്നാം സീസണില്‍ ഇത്തവണ എത്തുന്നത് തകര്‍പ്പന്‍ മത്സാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഏഷ്യാനെറ്റുമായുള്ള കരാറില്‍ ഒപ്പിട്ടത്. ഫെബ്രുവരിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ട്.മോഹന്‍ലാല്‍ തന്നെയാകും മൂന്നാം സീസണിലും അവതാരകനായി എത്തുക.
ഷോ നടത്തിപ്പുകാരായ എന്‍ഡമോള്‍ ഷൈന്‍ കമ്പനി മോഹന്‍ലാലുമായി കരാര്‍ ഒപ്പുവെച്ചെന്ന വാര്‍ത്തയും പുറത്തുവന്നു കഴിഞ്ഞു.
മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബിനീഷ് ബാസ്റ്റിന് മുതല്‍ അനുമോള്‍ വരെ ഉള്‍പ്പെടുന്നു.
ബിനീഷ് ബാസ്റ്റിന്, അനുമോള്‍, നന്ദിനി നായര്‍, അനില്‍ ആര് മോനോന്, ജിത്തു ജോസഫ്, ശ്രീജിത്ത് വിജയ്,, ശാന്തിവിള ദിനേഷ്, ഭാഗ്യലക്ഷ്മി, അര്ജുന് സോമശേഖര്‍, നോബിന്, രാജീവ് പരമേശ്വര്‍, ധന്യ മേരി വര്‍ഗീസ്, അസീസ് നെടിമങ്ങാട്, നടി അനന്യ ആര്.ജെ മുരുഗന് എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്
. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളായ രജിത്ത് സാറിനേയും ആര്യയേയും പ്രേക്ഷകര്‍ തള്ളിക്കളയുന്നില്ല.
ഫെബ്രുവരിയിലാകും സീസണ് എത്തുക ആരാധകര്‍ ഏറെ കാത്തിരിപ്പിലാണ്. നിലവില്‍ ബി.ഉണ്ണി കൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം. ആറാട്ടില്‍ താരം എത്തുന്നത് നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായിട്ടാണ്.
കഴിഞ്ഞ സീസണ് കൊറോണ സാഹചര്യത്തില്‍ നിര്‍ത്തിയതിനാല്‍ അതേ താരങ്ങള്‍ തന്നെയാമോ വീണ്ടും എത്തുക എന്നത് ആരാധകരേയും ആശങ്കയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മിക്ച മത്സരാര്‍ത്ഥിയായിരുന്നു രജിത്ത് കുമാര്‍ ഇത്തവണ സീസണില്‍ രജിത്ത് ഉണ്ടാകുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.
ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പുതുമകള്‍ ഏറെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നതും.ലോക ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ബിഗ്ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ പതിപ്പായിട്ടാണ് ബിഗ്ബോസിനെ പരിഗണിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ അശ്ലീതയുള്പ്പടെ കയറിവരുമെങ്കില് ഇന്ത്യയില്‍ ഇത്തരം രംഗങ്ങള്‍ക്ക് വിലക്കാണ്.