മലയാളി പ്രേക്ഷകര്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ബാലതാരോ മോഡല്‍ എന്നീ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് ശ്രുതി കരിയര്‍ ആരംഭിച്ചത്.
ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തിലേക്ക് ശ്രുതിയെ എത്തിച്ചത് ലോക്ക് ഡൗണ്‍ സമയത്ത് വൈറലായ ഒരു ഫോട്ടോഷൂട്ടാണ്. പിന്നീട് സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറായ മഹാദേവന് തമ്പിയുടെ ചിത്രങ്ങളിലെ സ്ഥിരം മോഡലുമായി ശ്രുതി മാറി. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം ശ്രുതിക്ക് നേടിക്കൊടുത്ത പ്രശ്സ്തി ചില്ലറയല്ല.
ആദ്യമായി ശ്രുതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഉണ്ണി കുട്ടിന്റെ ചേട്ടത്തി എന്ന സിറ്റുവേഷന് പരമ്പരയ്ക്ക് വേണ്ടിയായിരുന്നു. അതില്‍ ചേച്ചി നവേഷത്തിലേക്ക് എത്തിയ ശ്രുതിയെ തേടി പിന്നീട് മെയിന്‍ വേഷം തന്നെ തേടി എത്തുകയായിരുന്നു.
ശങ്കര്‍ വാളത്തുങ്കല്‍ സംവിധാനം ചെയ്ത പരമ്പരയില്‍ അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞു.
പിന്നീട് എട്ടുസുന്ദരികളും ഞാനും, സുന്ദരി സുന്ദരി, കല്‍ക്കട്ട ഹോസ്പിറ്റല്‍ എന്നീ പരമ്പരകളും താരം ചെയ്തു.ചൈല്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലായിരുന്നു താരത്തിന്റെ മറ്റൊരു അരങ്ങേറ്റവും. പിന്നീട് നീണ്ട ഇടവേളയെടുത്ത താരം തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ഇന്ഡസ്ട്രിയിലേക്ക് തിരിച്ചെത്തിയത്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ കണ്ടാണ് പൈങ്കിളി എന്ന കഥാപാത്രം ശ്രുതിയെ തേടിയെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറാണ് പതിവ്. ഇപ്പോിതാ താരം അത്തരത്തില്‍ പങ്കുവച്ച ചിത്രവും അതിന് ആരാധകന് നല്കിയ കമന്റുമാണ് വൈറലായി മാറിയിരിക്കുന്നത്.
ലക്ഷ്മി ഉണ്ണികൃഷ്ണനൊപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് താരം രംഗത്തെത്തിയിക്കുന്നത്. ഇവള് കാരണം ഞാന്‍ ഏകാന്തത അനുഭവിച്ചില്ല എന്നാണ് ശ്രുതി കുറിക്കുന്നത്.
എന്നാല്‍ ഈ ചിത്രത്തിന് താഴെ രസകരമായ കമന്റ് എത്തുകയായിരുന്നു. ‘മനുസനല്ലേ പുള്ളേ’ എന്നാണ് ഒരാള്‍ വൈറലായ റഷീദിക്ക സ്റ്റൈലില്‍ കമന്റ് ചെയ്യുന്നത്. പല്ലി ഉറക്കം തൂങ്ങുകയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
View this post on Instagram