മലയാള സിനിമകൾക്കായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ

0

മലയാള സിനിമ വ്യവസായം ആധുനികവത്കരിക്കാൻ ഒരുങ്ങി മലയാള ചലച്ചിത്ര സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര വ്യവസായം ആധുനികവത്കരിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനായി കേരള ഗവണ്മെന്റ് പുതിയ ഒടിടി പ്ലാറ്റ്‌ഫോം കൊണ്ട് വരുമെന്ന് സജി ചെറിയാൻ അറിയിച്ചു. മെഗാ സ്റ്റാറുകൾ വേഷമിടുന്ന ചിത്രങ്ങൾക്ക് തുടക്കത്തിൽ ഈ സൗകര്യം വേണ്ടി വരില്ലെങ്കിലും, നമ്മുടെ ചുറ്റുമുള്ള തുടക്കക്കാർക്ക് ഇതൊരു ആവശ്യ ഘടകമാണെന്നും, അത്തരത്തിലൊരു ഒടിടി പ്ലാറ്റ്‌ഫോം ഉടൻ കൊണ്ടു വരുമെന്നും സജി ചെറിയാൻ പറഞ്ഞു.

കേരള ഗവണ്മെന്റ് നയിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിച്ച് മലയാള ചിത്രങ്ങളുടെ ഷൂട്ടിങ്ങിനുള്ള സ്ഥലമാക്കി മാറ്റുമെന്നും അദ്ദേഹം പറയുകയുണ്ടായി. ടിവി സീരിയലുകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, സീരിയലുകളുടെ നിലവാരം ഉയർത്തുകയാണെങ്കിൽ അത് എല്ലാവരുടെയും താത്പര്യപ്രകാരമായിരിക്കുമെന്നും അതിനായി വിവിധ ചാനൽ മേധാവികളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ വരവോടെ മലയാള സിനിമ വലിയ നഷ്ടമാണ് നേരിടുന്നതെന്നും, നൂറോളം ചിത്രങ്ങൾ ഇപ്പോൾ റിലീസിന് തയ്യാറായിട്ട് ഇരിക്കുകയാണെങ്കിലും റിലീസ് ചെയ്യാൻ സാധിക്കുന്നില്ല, ഇതുകാരണം 800 കോടി രൂപയാണ് ഇപ്പോൾ തടഞ്ഞു വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മുഴുവൻ 720 സിനിമ തീയേറ്ററുകൾ ആണുള്ളത്. തിയേറ്ററുകളുടെ ഉടമസ്ഥരും ഇപ്പോൾ വലിയ പ്രതിസന്തി നേരിട്ടുകൊണ്ടിരിക്കുകയാണ്. സിനിമ തീയേറ്ററുകൾ ഉടൻ തുറക്കുമെന്ന് പ്രതീക്ഷിച്ച് ഇരുന്നപ്പോൾ ആയിരുന്നു കോവിഡ് രണ്ടാം തരംഗത്തിന്റെ കടന്നു വരവ്. മാത്രമല്ല കേരളത്തിൽ ഇപ്പോൾ 23 ശതമാനം കോവിഡ് കേസുകൾ കൂടുതലുമാണ്. കോവിഡ് പ്രോട്ടോകോൾ ഇനി ശക്തിപ്പെടുമെന്നും, സിനിമ ഇൻഡസ്ട്രിയെ അത് അത് വീണ്ടും ബാധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.