ലോക്ക്ഡൗണിനു ശേഷം വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി പൃഥ്വിരാജ്

0

ഈ വർഷത്തെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ സിനിമകളുടെ സിനമകളുടെ ഷൂട്ടിങ് തുടങ്ങാനുള്ള അനുവാദവും ലഭിച്ചിരിക്കുകയാണ്. നടൻ പൃഥ്വിരാജ് ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ഭ്രമ’ത്തിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഭ്രമത്തിന്റെ ടെയിൽ എൻഡ് കൂടെയാണ് ഇനി ചിത്രീകരിക്കാനുള്ളത്. പൃഥ്വിരാജ് തന്റെ സമൂഹ മാധ്യമങ്ങൾ വഴിയാണ് ഷൂട്ടിലേക്ക് തിരിച്ചെത്തിയ വിവരം ആരാധകരെ അറിയിച്ചത്. ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് വിവരം പങ്കുവെച്ചത്. പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്. ആയുഷ്മാൻ ഖുറന്ന, തബു, രാധിക ആപ്‌തെ എന്നിവർ പ്രധാന വേഷങ്ങളിലെത്തി 2018 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ‘അന്ധാധുൻ’ന്റെ റീമേക്ക് ആണ് ഭ്രമം. വളരെ വലിയ പ്രേക്ഷക സ്വീകാര്യത ആണ് അന്ധാധുൻ ചിത്രത്തിന് ലഭിച്ചത്.

 

ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. രവി കെ ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് ഭ്രമം. ഇതിനു മുൻബ് ജീവയും തുളസി നായരും പ്രധാന വേഷത്തിലെത്തി 2014 ൽ പുറത്തിറങ്ങിയ ‘യാൻ’ എന്ന ചിത്രമാണ് രവി കെ ചന്ദ്രൻ സംവിധാനം ചെയ്തിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരാണ് പരാമത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുകൂടാതെ തെലുങ്ക്, തമിഴ് ഭാഷകളിലെ ചിത്രങ്ങളിലെ നിറസാന്നിധ്യമായി രാശി ഖന്നയും ചിത്രത്തിൽ എത്തുന്നുണ്ട്. ശങ്കർ, ജഗദീഷ്, സുധീർ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് ബാലൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്.

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ‘കോൾഡ് കേസ്’ കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ആയത്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാർ, ജന ഗണ മന, കുരുതി, ആടുജീവിതം, തീർപ്പ്, കടുവ, ബറോസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പ്രിത്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും, ബ്രോ ഡാഡി എന്ന ചിത്രവും പ്രിത്വിരാജിന്റെ സംവിധാനത്തിൽ ഇനി ഇറങ്ങാനുള്ള ചിത്രങ്ങളാണ്.