സുരേഷ് ഗോപി നായകനായ കാശ്മീരം എന്ന ചിത്രത്തിലെ ഉണ്ണിയായി എത്തി മലയാള സിനിമയിലെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് നടന് കൃഷ്ണകുമാര്‍. നിരവധി ചിത്രത്തില്‍ നായകവേഷം. സഹനായക വേഷം എന്നീ നിലകളില്‍ തിളങ്ങി. സിനിമ വിട്ട് സീരിയലിലേക്ക് എത്തിയപ്പോഴും കൈനിറയെ അവസരങ്ങളാണ് കൃഷ്ണകുമാറിനെ തേടിയെത്തിയത്.
കൃഷ്ണകുമാറിന്റെ ആഗ്രഹം പോലെ തന്നെ മക്കളും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഞാന്‍ സ്ലീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ കലാരംഗത്തേക്ക് കടന്നെത്തുന്നത്. ഇപ്പോള്‍ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് നടന് കൃഷ്ണകുമാര്‍. കൗമുദി ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മനസല് തുറക്കുന്നത്.
എന്റെ അച്ഛന് നേവി ഉദ്യോഗസ്ഥനായിരുന്നു. എന്റെ കുടുംബത്തിലെ ഒട്ടനവധിപേര്‍ ആര്മിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ എന്റെ ആഗ്രഹം ആര്‍മിയില്‍ ജോയിന്റ് ചെയ്യണം എന്നതായിരുന്നു. അന്ന് ഞാന്‍ എന്‍.സി.സിയില്‍ ആക്റ്റീവാണ്. സീ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡറാണ്. ആഗ്രയില്‍ പോയി പാരാ ജമ്പിങ് വരെ നടത്തിയിട്ടുണ്ട്. ഇന്നാണെങ്കില്‍ ഡയറക്ട് റിക്രൂട്ട്മെന്റുണ്ട്. സി.ഡി.എസ്. ഒ.ടി.എ ടെസ്റ്റുകളൊക്കെ എഴുതിയെങ്കിലും രണ്ടും നല്ല രീതിയില്‍ തന്നെ തോറ്റു. കൃഷ്ണകുമാര്‍ പറയുന്നു.
പിന്നീടാണ് ട്രാക്ക് മാറ്റി അഭിനയത്തിലേക്ക് എത്തുന്നത്. ദൂരദര്ശന് ഡയറക്ടര്‍ കുഞ്ഞികൃഷ്ണന് സാറ് വഴിയാണ് ദൂരദര്‍ശനിലേക്ക് വഴിയെത്തിയത്. പത്രത്തിലേക്കുള്ള എഡിറ്റോറിയല്‍ വായിക്കണം. തെറ്റുണ്ടെങ്കില്‍ അദ്ദേഹം തിരുത്തും. അദ്ദേഹം പറയുന്നു.