ക്യാമറയ്ക്ക് മുന്നിൽ കെട്ടിപ്പിടിച്ച് പുഞ്ചിരിച്ച് വേദികയും സുമിത്രയും ; ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്നോ എന്ന് ആരാധകർ!

0

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. വലിയ സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിച്ചത്. ഏഷ്യാനെറ്റ് തന്നെ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. തന്മാത്ര എന്ന ചലച്ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി എത്തി മലയാളികളുടെ മനം കവർന്ന മീര വാസുദേവാണ് പരമ്പരയിൽ നായികയായെത്തിയത്.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയലോകത്തേക്ക് മീരാ വാസുദേവൻ തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി കുടുംബവിളക്കിന് ഉണ്ട്. കെ കെ മേനോൻ ആണ് പരമ്പരയിൽ നായകനായെത്തുന്നത്. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സീരിയൽ ചിത്രീകരണങ്ങൾ എല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയൽ ചിത്രീകരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രമാണിച്ച് സീരിയൽ ചിത്രീകരണങ്ങൾ പുനരാരംഭിച്ച് ഇരിക്കുകയാണ്. കുടുംബ വിളക്കിന്റെ ചിത്രീകരണവും തുടങ്ങിക്കഴിഞ്ഞു.

ഇന്നിപ്പോൾ കുടുംബ വിളക്കിൽ സുമിത്ര യുടെയും സിദ്ധാർത്ഥനെ യും മകനായ പ്രതീശ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നോബിൾ ജോണി പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പരമ്പരയുടെ ചിത്രീകരണം ആരംഭിച്ച സന്തോഷം പങ്കു വെക്കുകയാണ് നോബിൾ ജോണി.

ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് നോബിൾ പങ്കുവച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സീരിയലുകൾ ചിത്രീകരണം ആരംഭിച്ചത് സന്തോഷത്തിൽ തന്നെയാണ് പ്രേക്ഷകരും.

ഇഷ്ട പരമ്പരകൾ വീണ്ടും കണ്ട് ആസ്വദിക്കുവാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിൽ. പ്രായഭേദമന്യേ ഇന്നിപ്പോൾ എല്ലാവരും പരമ്പരകൾ നഷ്ടപ്പെടാറുണ്ട്. നിരവധി ആരാധകരാണ് കുടുംബ വിളക്കിന് ഉള്ളത്. പരമ്പരയിലെ കഥാപാത്രങ്ങൾക്കും ആരാധക പിന്തുണ കൂടുതലാണ്.