അന്യമതസ്ഥനുമായുള്ള വിവാഹം, വീട്ടുകാരുടെ എതിര്‍പ്പ്, അഭിനയത്തില്‍ നിന്ന് ഇടവേള, വെളിപ്പെടുത്തി ദേവാസുരത്തിലെ രേവതിയുടെ അനുജത്തി ശാരദ

0

മോഹന്‍ലാലിന്റെ കരിയറിലെ എവര്‍ഗ്രീന്‍ ഹിറ്റായിരുന്നു ദേവാസുരം എന്ന ചിത്രം. മംഗലേശ്ശേരി നീലകണ്ഠനായി മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

രേവകിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. കള്ള് കുടിച്ച് കൂത്താടി നടന്ന മടാമ്പിയെ തന്റെ വരുതിയിലെത്തിച്ച സ്ത്രീ മിടുക്കായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത് ചിത്രത്തില്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പിന്നീട് പ്രേക്ഷകമനസില്‍ നിലനില്‍ക്കുന്ന കഥാപാത്രമായി. അത്തരത്തില്‍ മികച്ച കഥാപാത്രമായിരുന്നു ഇന്നസെന്റിന്റെ വാരിയര്‍, ഭാനുമതി, തുടങ്ങി നിരവധി കഥാപാത്രങ്ങള്‍.

Devasuram, an absolute classic

ശേഖരനായി എത്തിയ നെപ്പോളിയനും മലയാളത്തില്‍ ആരാധകര്‍ ഏറെയായി. ഇന്നസെന്റ്, നെപ്പോളിയന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, കൊച്ചിന്‍ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.ചിത്രത്തില്‍ ഭാനുമതിയുടെ അനിയത്തിയായി അരങ്ങിലെത്തിയത് സീതയായിരുന്നു. കരിയര്‍ ബ്രേക്കായ കഥാപാത്രം കൂടിയായിരുന്നു അത്. ദേവാസുരത്തിന് ശേഷം അധികം ആരും സീതയെ കണ്ടിട്ടില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. അടുത്തിടെ ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പിന്മാറ്റത്തെ കുറിച്ച് വിശദമാക്കുന്നത്.

രേവതിയുടെ അനുജത്തിയായി എത്തിയ ശാന്തി ഇപ്പോള്‍ അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ സ്ഥിരതാമസമാണ്. വിവാഹശേഷം മതം മാറിയതോടെ വീട്ടുകാരും ഉടക്കി. യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലില്‍ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവില്‍ അഭിനയിച്ചത്. മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം വെളിപ്പെടുത്തുന്നു.

ഒരേ സ്‌കൂളില്‍ പഠിച്ചവര്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു, പഠനശേഷം പരസ്പരം കണ്ടിരുന്നില്ല. വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ വകവച്ചാണ് അവര്‍ വിവാഹം കഴിച്ചത്. .ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുന്‍പേ തോന്നി. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് താരം പറയുന്നു.

വളര്‍ന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം.ബേബി ശാലിനിയോടൊപ്പം ഓണത്തുമ്പിക്ക് ഒരൂഞ്ഞാലില്‍ ഭരത് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. ലാലേട്ടന്റെ ഉണരൂവിലും ബാലതാരം- താരം പറഞ്ഞു നിര്‍ത്തി