‘ഇതൊക്കെയാണ് ഇൻസ്പിരേഷൻ’ ; മികച്ച ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നത് 12 വർഷത്തോളം കാലം!

0

പേജ് പരിപാടികളിൽ മിമിക്രി അവതരിപ്പിച്ച നടന്നിരുന്ന കലാകാരൻ 12 വർഷക്കാലം മികച്ച ഒരു അവസരത്തിന് വേണ്ടി പല ഷൂട്ടിംഗ് സെറ്റുകളിലും കയറി ഇറങ്ങി. അവസാനം വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലെ ചലഞ്ചിങായ നായകകഥാപാത്രം ദിലീപ് നിരസിച്ചതോടുകൂടി പുതിയ ഒരു താരോദയം ആണ് അവിടെ ഉടലെടുത്തത്.

തുടർന്നങ്ങോട്ട് ജയസൂര്യ എന്ന നടന്റെ നടനവിസ്മയം ആയിരുന്നു കാണാൻ സാധിച്ചത്. നിരവധി ചലച്ചിത്രങ്ങൾ. നായകനായും സഹനായകനായും പ്രതിനായകനായും എല്ലാം തിളങ്ങിയ താരം. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തനിക്ക് ഉള്ളിലെ അഭിനേതാവിന് ജീവൻ നൽകിയ വ്യക്തി. അതിനെ എല്ലാത്തിനുമുപരിയായി താര ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ. അതുകൊണ്ട് തന്നെയാണ് നിരവധി ആരാധകരെ സമ്പാദിക്കുവാനും ജയസൂര്യ എന്ന നടന് സാധിച്ചത്.

സ്റ്റേജ് ഷോകളിൽ മിമിക്രി കലാകാരൻ എന്ന നിലയിൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനുവേണ്ടി സിനിമയിൽ എന്തെങ്കിലും ഒരു അവസരം കണ്ടെത്താൻ ശ്രമിച്ച താരം. എന്നാൽ ഇന്നിപ്പോൾ മലയാള സിനിമയിലെ നായക പട്ടികയിൽ മുൻനിരയിൽ തന്നെ ഉണ്ട് ജയസൂര്യ എന്ന നടൻ. എന്നാൽ ഇന്ന് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് പഴയകാല ഒരു ചിത്രമാണ്. കലാഭവൻ മണി ചേട്ടൻ നിറഞ്ഞാടിയ ചലച്ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജയസൂര്യ ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്.

സംവിധായകൻ ഒമർ ലുലു ആണ് ചിത്രം പങ്കുവെച്ചിരുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് ഒമർലുലു കുറിച്ചത് ഇപ്രകാരമാണ്. “ഇതൊക്കെ ആണ് ഇൻസ്പിരേഷൻ ജയേട്ടാ ഇനിയും ഒരുപാട്‌ ഉയരങ്ങളിൽ എത്തട്ടെ.” ജയസൂര്യ എന്ന നടൻ അഭിനയ മേഖലയിൽ ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മികച്ച ഒരു പ്രചോദനം തന്നെയാണ്.

ആത്മവിശ്വാസവും അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് ഏതറ്റംവരെയും കീഴടക്കാൻ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തി. ഒമർലുലു ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പല ഗ്രൂപ്പുകളിലേക്കും പേജുകളിലും ഈ ചിത്രം ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു.