ശിവന് വേണ്ടി അമ്മയോട് ഉടക്കി അഞ്ജലി, സാന്ത്വനത്തില്‍ പ്രണയട്രാക്ക്, ആരാധകര്‍ കാത്തിരിക്കുന്ന എപ്പിസോഡിന്റെ വിശേഷങ്ങള്‍ ഇതാ

0

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍.ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകരും. സീരിയലിലെ മുഖ്യ ആകര്‍ഷണം അഞ്ജലി ഭര്‍ത്താവ് ശിവന്‍ എന്നിവര്‍ തന്നെയായിരുന്നു.

സഹോദര സ്‌നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ സീരിയല്‍ ശിവന്റേയും അഞ്ജലിയുടേയും വിിവാഹം കഴഞ്ഞതോടെയാണ് പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. പോസ്റ്റ് മോഡേണ്‍ ആഗ്രഹിക്കുന്ന അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപിക കീര്‍ത്തന സഹോദരിമാരിലെ ഗോപികയാണ്.

Serial Swanthanam Launching Today at 7:00 P.M on Asianet - Repeat Telecast  Time
സീരിയലിലെ പ്രധാന ആകര്‍ഷണത്തില്‍ ഒന്ന് ഗോപിക തന്നെയാണ്. സീരിയല്‍ തുടങ്ങി ഏതാനം മാസത്തിനുള്ളില്‍ തന്നെ ടി.ആര്‍.പി റേറ്റിങ്ങില്‍ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാന്‍ സാധിച്ചു. ഇപ്പോഴിതാ ഈ ആഴ്ചത്തെ സംഭവബഹുലമായ എപ്പിസോഡാണാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. ഒരു കിടപ്പ്മുറിയില്‍ രണ്ടായി കിടക്കുന്ന ദമ്പതികള്‍ ഇതാണ് സീരിയലിലെ അഞ്ജലിയും ശിവയയും. പരസ്പരം ഇഷ്ടമൊക്കെയുണ്ടെങ്കിലും അത് ഉള്ളിന്റെ ഉള്ളില്‍ പ്രകടിപ്പിച്ചാണ് രണ്ട് പേരും മുന്നോട്ട് പോകുന്നത്.

Chippy Renjith: Santhwanam preview: Hari to marry Anjali? - Times of India
കഴിഞ്ഞ ദിവസത്തെ എപ്പിസോഡായിരുന്നു പ്രേക്ഷകര്‍ ഉ്റ്റ് നോക്കിയത്. ശിവനോട് അടുക്കാന്‍ അഞ്ജലി ശ്രമിക്കുന്നതോടെ കഥയില്‍ മാരക ട്വിസ്റ്റാണ്. കട്ടിലില്‍ നിന്ന് ഇറക്കി നിലത്ത് കിടത്തിയിരുന്ന ശിവന്റെ അരികിലേക്ക് അഞ്ജലി എത്തിയ നിമിഷവും. ശിവനെ കുറ്റം പറഞ്ഞപ്പോള്‍ മാതാപിതാക്കളോട് അഞ്ജലി തട്ടിക്കയറുന്ന രംഗവുമാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റായി നില്‍ക്കുന്നത്. പ്രൊമോ എത്തിയതോടെ ആരാധകരും കാത്തിരിപ്പിലാണ്.

ചേട്ടനുമാണ് കഥയുടെ മാറ്റ് കൂട്ടുന്നത്. അപ്രതീക്ഷിതമായി ഒന്നിച്ചവരാണ് ശിവനും അഞ്ജലിയും. പരസ്പരം കണ്ടാല്‍ വഴക്കിടുന്ന ഇരുവരും അപ്രതീക്ഷിതമായി വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും വഴക്കിടുന്ന പതിവ് തുടരുകയാണ്. വഴക്കിനൊടുവില്‍ ഇരുവരും പ്രണയിച്ച് തുടങ്ങിയോ എന്നുള്ള സംശയത്തിലാണ് ആരാധകര്‍. ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഷഫ്നയുടെ ഭര്‍ത്താവ് ആണ്.