സഹോദരന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങി പ്രിയഗായിക ; നാത്തൂനെത്തിയ സന്തോഷം പങ്കുവെച്ച് താരം!

0

ടെലിവിഷൻ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലൂടെ മലയാള പിന്നണിഗാനരംഗത്തേക്ക് എത്തിയ താരമാണ് സിതാര കൃഷ്ണകുമാർ. കൈരളി ഏഷ്യാനെറ്റ് ജീവൻ ടിവി തുടങ്ങിയ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ എല്ലാം സിതാര കൃഷ്ണകുമാർ പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ഗാനാലാപന ത്തിലൂടെ യും ശബ്ദമാധുരി യിലൂടെയും മലയാള ശ്രദ്ധപിടിച്ചുപറ്റിയ താരം കൂടിയാണ് സിതാര കൃഷ്ണകുമാർ.

മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം രണ്ട് തവണ സിതാരയെ തേടിയെത്തി. താൻ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേത്രി കൂടിയാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. രമേശ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചലച്ചിത്രം ഗാനഗന്ധർവ്വൻ എന്ന ചലച്ചിത്രത്തിൽ സിതാര അഭിനയിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇന്നിപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തം ആഘോഷമാക്കുകയാണ് സിതാരയും കുടുംബവും. സഹോദരന്റെ വിവാഹമാണ് ഇന്ന് താരം ആഘോഷം ആക്കിയിരിക്കുന്നത്. സഹോദരൻ അച്ഛൽ ഹരിദാസിന്റെ വിവാഹമാണ് താരമിപ്പോൾ ആഘോഷമാക്കി ഇരിക്കുന്നത്. അപർണ യാണ് വധു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആയിരുന്നു വിവാഹം. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഉള്ള ചിത്രവും വധൂവരന്മാർക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കു വച്ചിട്ടുണ്ട്.

കുടുംബത്തിലേക്ക് പുതിയ അതിഥിയെ ക്ഷണിച്ചതിന്റെ ആകാംക്ഷയിൽ ആണ് താരം. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. സഹോദരന്റെ വിവാഹത്തിന് സാരിയിൽ ആണ് താരം തിളങ്ങിയിരിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇതിനോടകം തന്നെ സിത്താരയുടെ ഈ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. നിരവധി താരങ്ങളും സിതാരയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.