ഇത് ഇവിടെ കൊണ്ട് നിർത്തുക. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് താക്കീതുമായി ഗർഭിണിയായ അനുഷ്ക ശർമ.

0

ഇന്ത്യയിലുടനീളം ആരാധകരുള്ള താരദമ്പതികൾ ആണ് വിരാട് കോലിയും അനുഷ്ക ശർമയും. നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മാതൃകാ ദമ്പതികളായി ആണ് കഴിഞ്ഞുപോകുന്നത്. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർക്ക് താക്കീത് നൽകുകയാണ് താരം.

പൂർണ്ണഗർഭിണിയായ അനുഷ്ക ശർമ ഭർത്താവ് വിരാട് കോലിയും ഒത്ത് സമയം ചിലവഴിക്കുന്നത് ആണ് ദൃശ്യങ്ങൾ. ഈ സമയത്ത് എങ്കിലും തങ്ങളെ വെറുതെ വിടു എന്നാണ് താരം ആവശ്യപ്പെടുന്നത്. ഗർഭകാലത്തെ താരത്തിൻറെ ചിത്രങ്ങളെല്ലാം വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരുന്നത്. പൂർണ്ണ ഗർഭിണിയായിരിക്കെ യോഗ ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു.

തിരക്കുള്ള സമയത്തും തൻറെ ഭാര്യക്കുവേണ്ടി സമയം കണ്ടെത്തുകയാണ് ഇന്ത്യൻ നാഷണൽ സീനിയർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. നിലവിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ പര്യടനത്തിൽ ആണ്. എന്നാൽ കൂലി അവധിയിലാണ്. ഈ സമയത്ത് തൻറെ ഭാര്യയുടെ കൂടെ ഉണ്ടാവണം എന്ന് താരത്തിന് നിർബന്ധമായിരുന്നു. ഈ ചിന്താഗതി തന്നെയാണ് ഇവരെ മാതൃകാ ദമ്പതിമാർ ആക്കുന്നത്.

സംഭവത്തെക്കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ…ഫോട്ടോഗ്രാഫറോടും ആ പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോൾ തന്നെ നിർത്തുക! ചിത്രത്തിനൊപ്പം അനുഷ്ക കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് നടി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. അനുഷ്കയെ പിന്തുണച്ച് താരങ്ങൾ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.