‘ജോർജുകുട്ടി ചേട്ടാ ഞങ്ങൾ പോകുന്നു ‘; അടുത്ത അസ്ഥികൂടം റെഡി!

0

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ഒരു സോഷ്യൽ മീഡിയ താരമാണ് കാർത്തിക് ശങ്കർ. യൂട്യൂബിലും മറ്റും അമ്മയ്ക്കൊപ്പം ചെറു വീഡിയോസ് ചെയ്ത് മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം മനംകവർന്ന താരമാണ് കാർത്തിക് ശങ്കർ. അതുകൊണ്ടുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും കാർത്തിക്കിന് സാധിച്ചു. നിരവധി ഫോളോവേഴ്സുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് പലപ്പോഴും ലഭിക്കാറുള്ളത്.

കാർത്തിക് ശങ്കറിന്റെ യൂട്യൂബ് ചാനലിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നിപ്പോൾ കാർത്തിക് പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുന്നത്. മലയാള സിനിമ താരം എസ്തറിനൊപ്പം നിൽക്കുന്ന ചിത്രമാണ് കാർത്തിക് പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് കാർത്തിക് കുറിച്ചത് ഇപ്രകാരമണ്. “ജോർജ്കുട്ടി ചേട്ടാ ഞങ്ങൾ പോകുന്നു. ”

കാർത്തിക പങ്കുവെച്ചാൽ ഈ ചിത്രം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ട്രോളുകളും ഈ ചിത്രവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുകയാണ്. ജോർജ്കുട്ടിയുടെ അടുത്ത ഇര റെഡി എന്ന രീതിയിലാണ് ട്രോളുകൾ പരക്കുന്നത്. എന്തായാലും വലിയ ചർച്ച തന്നെയാണ് ഈ ഒരു ചിത്രം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരിക്കുന്നത്. ബാലതാരമായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ.

നിരവധി ചിത്രങ്ങളിൽ ബാലതാരമായി എസ്തർ അഭിനയിച്ചിട്ടുണ്ട് എങ്കിലും, ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം എന്ന ചിത്രത്തിലെ അനു എന്ന കഥാപാത്രം വലിയ രീതിയിലാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. അതോടുകൂടി എസ്തറിന്റെ താരമൂല്യം കൂടുകയായിരുന്നു. തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ നായികയായി തിളങ്ങുകയാണ് എസ്തർ ഇപ്പോൾ. എന്തായാലും ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം. തമാശ രൂപത്തിൽ കാർത്തിക് പങ്കുവെച്ച ചിത്രം അത്രതന്നെ നർമ്മരസം കൈവിടാതെയാണ് സോഷ്യൽ മീഡിയ ട്രോളന്മാർ ഏറ്റെടുത്തിരിയ്ക്കുന്നത്.