മലയാളികളുടെ പ്രിയ താര കുടുംബങ്ങൾ ഒറ്റ ഫ്രെയിമിൽ ; എന്നാണ് ഒരുമിച്ച് ഒരു സിനിമ എന്ന് ആരാധകർ?

0

മലയാള സിനിമാ ലോകത്തെ യുവതാര നിരകളിൽ മുൻനിര പട്ടികയിൽ തന്നെയുള്ള വ്യക്തികളാണ് പൃഥ്വിരാജ് ഫഹദ് ഫാസിൽ ദുൽഖർ സൽമാൻ എന്നിവർ. മൂന്നു പേരും ഒരുമിച്ച് ചിത്രങ്ങൾ ചെയ്തിട്ടില്ല എന്നാൽപോലും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുവാൻ ഇവർ ശ്രമിക്കാറുണ്ട്. അത് പലപ്പോഴും ഈ മൂന്നു പേരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ തന്നെ വെളിപ്പെടുത്താറുമുണ്ട്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെ ഫഹദ് ഫാസിലും ദുൽഖർ സൽമാനും നസ്രിയയും ഒരുമിച്ചിരുന്നു. ചിത്രം വലിയ വിജയമാണ് സമ്മാനിച്ചത്. പ്രിഥ്വിരാജിനൊപ്പം കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിൽ നസ്രിയയും ഒരുമിച്ച് എത്തി. ഫഹദ് ഫാസിൽ മായുള്ള വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത നസ്രിയ കൂടെ യിലൂടെയാണ് തന്റെ തിരിച്ചുവരവ് നടത്തിയത്.

ഈ ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജ് ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, സുപ്രിയ മേനോൻ, അമാൽ, നസ്രിയ നാസിം തുടങ്ങിയവരെല്ലാം മികച്ച സൗഹൃദം കാഴ്ചവെക്കുന്ന വരാണ്. ഇവർ പലപ്പോഴും ഒരുമിച്ച് ഒത്തുകൂടാറുണ്ട്. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഇവർതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

ഈ മൂന്ന് താര കുടുംബവും ഒന്നിച്ച് ഒരു ഫ്രെയിമിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. നസ്രിയയും സുപ്രിയ മേനോനും പൃഥ്വിരാജും എല്ലാം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഈ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റ്കളും ചിത്രങ്ങൾ വാരിക്കൂട്ടി. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരുമിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ.

ഇവർ മൂന്നു പേരും ഒരുമിച്ചുള്ള ഒരു ചലച്ചിത്രം എന്നാണ് കാണാൻ സാധിക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. അഭിനയലോകത്ത് ഇല്ല എന്നാൽ പോലും സുപ്രിയയ്ക്കും അമാലിനും വലിയ ആരാധക പിന്തുണയാണുള്ളത്. എന്തായാലും ഇന്നിപ്പോൾ ഈ മൂന്നു താര കുടുംബങ്ങളും ഒറ്റ ഫ്രെയിമിലെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം. ഒപ്പം തന്നെ മൂന്നുപേരും ഒരുമിച്ചുള്ള ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പും.