ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾ ; യുവതിയുടെ വാദം പൊളിഞ്ഞത് ഇങ്ങനെ!

0

കഴിഞ്ഞ ഇടയ്ക്കായിരുന്നു ഒറ്റ പ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയ ദക്ഷിണാഫ്രിക്ക കാരിയായ 37 കാരിയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. ഗിന്നസ് റെക്കോർഡ് ആണ് ഇതെന്ന രീതിയിൽ വലിയ രീതിയിൽ ആയിരുന്നു വാർത്ത ചർച്ചയായത്. എന്നാൽ അന്വേഷണങ്ങളും മറ്റും വന്നതോടുകൂടി ഈ വാർത്ത വ്യാജമാണെന്നാണ് അറിയുവാൻ സാധിക്കുന്നത്. ദക്ഷിണാഫ്രിക്ക കാരിയായ ഈ 37 കാരി ഗർഭിണിയെ ആയിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

യുവതിയുടെ സ്ഥലമായ ഗൌടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ വരികയും ഏത് ആശുപത്രിയിലാണ് കുട്ടികള്‍ ഉണ്ടായതെന്ന കാര്യം വിശദമാക്കുകയും ചെയ്യാതെ വന്നതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. ഗോസിയാമേ താമര സിത്തോളെ എന്ന യുവതിയെ പരിശോധിച്ചതിൽ നിന്നും ഇവർ ഗർഭിണിയെ ആയിരുന്നില്ല എന്നാണ് അറിയുവാൻ സാധിച്ചത്. ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈന്‍ എന്ന പ്രാദേശിക മാധ്യമമാണ് ഈ ഒരു വിവരം ആദ്യം പുറം ലോകത്തെ അറിയിച്ചത്.

എന്നാല്‍ യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന വാദം മാധ്യമം തള്ളി. ആശുപത്രിയുടെ ചികിത്സാ പിഴവ് മറയ്ക്കാനുള്ള ശ്രമമാണ് പുതിയ വാദമെന്നാണ് ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈന്‍ അവകാശപ്പെടുന്നത്. സ്റ്റീവ് ബിക്കോ അക്കാദമിക് ആശുപത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ഗൌടേങ് പ്രവിശ്യ അധികൃതരുടെ ശ്രമമാണ് ഈ പരിശോധനാ ഫലമെന്നാണ് ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈനിന്റെ വാദം. ജൂണ്‍ 8നായിരുന്നു ഒറ്റ പ്രസവത്തില്‍ 10 കുട്ടികളുണ്ടായെന്ന വാര്‍ത്ത പുറത്ത് വന്നത്. തുടർന്ന് ഈ വാർത്ത പ്രവിശ്യയിലെ മേയർ സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ വലിയ രീതിയിൽ ചർച്ചയായി മാറുകയായിരുന്നു.

എന്നാൽ എന്തിനു വേണ്ടിയാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയത് എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. ഈ സ്ത്രീക്ക് കൗൺസിലിങ്ങും മറ്റ് ചികിത്സയും നടത്തി വരികയാണ്. 7 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ആണ് ഒറ്റപ്രസവത്തിൽ ജനിച്ച എന്നായിരുന്നു പുറംലോകത്ത് ഇവർ അറിയിച്ചിരുന്നത്. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഇവർക്ക് ധനസഹായവും ലഭിച്ചിരുന്നു.

ഇന്നിപ്പോൾ ഈ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞതോട് കൂടി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്തിനുവേണ്ടിയാണ് ഇവർ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടത്തിയത്, ജനിച്ചു എന്ന് പറയുന്ന കുട്ടികളെ എവിടെ നിന്നാണ് ലഭിച്ചത്, മേയറും മാധ്യമവും എങ്ങനെയാണ് ഈ ഒരു വാർത്ത സ്ഥിരീകരിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. എന്തായാലും വലിയ രീതിയിലുള്ള പ്രതിഷേധം തന്നെയാണ് ഈ ഒരു വാർത്തയ്ക്കെതിരായി വന്നുകൊണ്ടിരിക്കുന്നത്.