മിനിസ്ക്രീനിൽ വളരെ അധികം ആരാധകരുള്ള താരദമ്പതികൾ ആണ് ഷഫ്ന യും സജിനും. മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് സജീവമായ ഇരുവർക്കും വലിയ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയിലെ മികച്ച കഥാപാത്രം ചെയ്യുന്നത് സജിൻ ആണ്. ദിവസവും പുത്തൻ പുതിയ വിശേഷങ്ങളുമായി ആണ് താരത്തിൻറെ വരവ്.
സജിനും ഷെഫ്നയും ദമ്പതികൾ ആണെന്ന വിവരം ഈ അടുത്താണ് പുറംലോകം അറിഞ്ഞത്. സജിൻ തകർത്തു അഭിനയിക്കുന്ന ഹിറ്റ് സീരിയൽ സാന്ത്വന ത്തിലേക്ക് അഭിനയിക്കാൻ എത്തിയത് ഭാര്യ ഷഫ്ന വഴിയാണ്. സീരിയൽ പ്രൊഡക്ഷൻ കൺട്രോളർ ആയ സജി സൂര്യ ആണ് ഷഫ്നയോട് സാന്ത്വനം പ്രോജക്റ്റിനെ പറ്റി പറയുന്നത്. അങ്ങനെയാണ് സീരിയലിൽ എത്തിയത് എന്ന് സജിൻ പറയുന്നു.
സമയം മലയാളത്തിൽ നൽകിയ അഭിമുഖത്തിലൂടെ യാണ് താരം അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. താരത്തിൻറെ വാക്കുകൾ ഇങ്ങനെയാണ് .ഷഫ്നയുമായുള്ള വിവാഹം ചെറിയ പ്രശ്നമൊന്നുമല്ലായിരുന്നു. വലിയ പ്രതിസന്ധികളായിരുന്നു. അതിനെ മറികടന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, അതൊക്കെ കാലം മായിച്ചു കളയും എന്ന് പറയും പോലെ എല്ലാം സോള്‍വ് ആയി കൊണ്ടിരിക്കുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് പ്രായം 24 ആയിരുന്നു. ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞതോടെയാണ് പലതും സോള്‍വ് ആകുന്നത്.
ഞാന്‍ പൂര്‍ണ്ണ തൃപ്തന്‍ ആണ്. ഞാന്‍ ഒന്ന് നോക്കിയാല്‍ തന്നെ ഷഫ്നയ്ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. എന്റെ മുഖം കണ്ടാല്‍, എനിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ അവള്‍ക്കത് മനസിലാകും. ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവള് എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ശരിക്കും ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു യാത്രകള്‍ പോകാറുണ്ട്. എല്ലാത്തിനും എന്റെ ഒപ്പം നില്ക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യ. ഇതുവരെ ഞങ്ങള്‍ക്ക് മക്കളില്ലെന്ന കാര്യം കൂടി സജിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. മികച്ച പിന്തുണയാണ് ഈ താര ദമ്പതികൾക്ക് സോഷ്യൽമീഡിയയിലും ലഭിക്കുന്നത്