കാളിദാസിന് പ്രേമ ലേഖനം എഴുതിയ വിസ്മയ ; നൊമ്പരമായി ആ നുണക്കുഴി കവിളുകാരി!

0

കഴിഞ്ഞ ദിവസമായിരുന്നു കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തത്. കൊല്ലം ശാസ്താംനടയിയിലെ ഭർതൃ വീട്ടിലാണ് വിസ്മയ എന്ന് 24 കാരി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പൊതുവേ സ്ട്രോങ്ങ് ആൻഡ് ബോൾഡ് ആയ വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ പറയുന്നത്.

തുടർന്ന് വിസ്മയയുടെ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധം തന്നെയാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം നടക്കുന്നത്. കിരൺകുമാറിനെ ഉദ്യോഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.

ഇന്നിപ്പോൾ വിസ്മയയുടെ ഒരു സുഹൃത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്. വിസ്മയ ഒപ്പം പഠിച്ചിരുന്ന അരുണിമ മണ്ഡപത്തിലാണ് തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുന്നത്. അരുണിമയുടെ കുറിപ്പ് ഇപ്രകാരമാണ്. “രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്.

അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു. post viral ആവുന്നു. കാളി ഇത് കാണുന്നു. എന്നെ call ചെയുന്നു. ഞങ്ങൾ സെൽഫി എടുക്കുന്നു. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ.

അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ. അവൾ ആഗ്രഹിച്ച പോലെ Viral ആയി. കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.”

വിസ്മയ ഒപ്പമുള്ള ചിത്രവും അന്ന് വിസ്മയ എഴുതിയ ലൗ ലെറ്ററും ഉൾപ്പെടെയാണ് അരുണിമ പങ്കുവെച്ചിട്ടുണ്ട്. ഒരു നൂറു സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് വിസ്മയ യാത്രയായിരിക്കുന്നത്. വിസ്മയയുടെ മരണത്തിലെ ദുരൂഹത ഉടൻതന്നെ മറനീക്കി പുറത്തു വരുമെന്ന് വിശ്വാസത്തിലാണ് വിസ്മയയുടെ കുടുംബവും സുഹൃത്തുക്കളും ഒന്നടങ്കം. ഒപ്പംതന്നെ സ്ത്രീധനത്തിനെതിരെയുള്ള പട പൊരുതലും.