മലയാളക്കര ഏറ്റെടുത്ത പരമ്പര പാടാത്ത പൈങ്കിളിയിലെ വില്ലത്തി അഞ്ചിതയും ശ്രീവിദ്യയും തമ്മിലുള്ള ആ ബന്ധം അറിയാമോ?

0

ഒരു ചെറിയ കാലയളവുകൊണ്ട് തന്നെ മലയാളക്കര ഏറ്റെടുത്ത പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റ് ടെലിവിഷൻ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് വലിയ ജനപിന്തുണയാണ് കേരളത്തിലുടനീളം ലഭിക്കുന്നത്. വൻ പ്രേക്ഷക സ്വീകാര്യതയോടെ മലയാളത്തിൽ സംപ്രേഷണം തുടരുകയാണ് പാടാത്ത പൈങ്കിളി. പരമ്പരയിലെ പല കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ഈ അടുത്ത കാലത്താണ് പാടാത്ത പൈങ്കിളി സീരിയൽ സംപ്രേഷണം ആരംഭിച്ചത്. നവാഗതനായ സൂരജ് ആണ് പരമ്പരയിലെ പ്രധാന നടൻ. ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിക്കുന്നു. ദേവയുടെ പ്രിയതമയായ കൺമണിയെ അവതരിപ്പിക്കുന്നത് മനീഷ ആണ് . വളരെ മികച്ച ഒരു കെമിസ്ട്രി ആണ് ഇവർ തമ്മിൽ ഉള്ളത് എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. അപ്രതീക്ഷിത ട്വിസ്റ്റുകളും ആയി മുന്നേറിക്കൊണ്ടിരിക്കുകയാണ് പാടാത്ത പൈങ്കിളി.

പാടാത്ത പൈങ്കിളി പരമ്പരയിലെ വില്ലത്തി ആയി എത്തി പ്രേക്ഷക പിന്തുണ നേടിയ നടിയാണ് അഞ്ചിത. സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിൻറെ ഭാര്യ ആണ് താരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഞ്ചു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു മുമ്പ് മലയാള സീരിയലുകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നടിയായിരുന്നു അഞ്ചിത. ഇതിനകം തന്നെ നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സുധീഷിനെ ഒപ്പം പ്രവർത്തിച്ച അഞ്ചിത പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരും വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ പ്രേക്ഷകർ അറിയാത്ത ഒരു രഹസ്യം സിനിമ നടി ശ്രീവിദ്യയും അഞ്ജിതയും തമ്മിൽ ഉണ്ട്. ശ്രീവിദ്യയ്ക്ക് സ്വന്തം മകളെ പോലെ ആയിരുന്നു അഞ്ചിത. സുധീഷിൻറെ സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്ര വലിയ ബന്ധം.