ദളപതി വിജയ്ക്ക് ഇന്ന് നാൽപത്തിയേഴാം പിറന്നാൾ ; കോവിഡ് കാലത്തും ആഘോഷം ഗംഭീരമാക്കി വിജയ് ആരാധകർ!

0

ഇളയ ദളപതിയിൽ നിന്നും ദളപതിയിലേക്കുള്ള വിജയുടെ ദൂരം അതികം വലുതായിരുന്നില്ല. സൗത്ത് ഇന്ത്യയിൽ ഒന്നടങ്കം ദളപതി വിജയ്യ്ക്ക് ആരാധകരുണ്ട്. ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും, മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടുമെല്ലാം ആരാധക മനം കവർന്ന വിജയ്യുടെ സിനിമകൾക്കും വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്ന് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിന്റെ ഒന്നടങ്കം ദളപതിയായ വിജയ് തന്റെ നാൽപതിയെഴം പിറന്നാൾ ആഘോഷിയ്ക്കുകയാണ്.

ജൂൺ ആരംഭിച്ചത് മുതൽ തന്നെ വിജയ്യുടെ പിറന്നാളിനായി കാത്തിരിയ്ക്കുകയായിരുന്നു ആരാധകർ ഒന്നടങ്കം. കഴിഞ്ഞ ആഴ്ച മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ കൗണ്ട് ഡൗൺ എല്ലാം വെച്ച് വിജയ്യുടെ പിറന്നാൾ ഗംഭീരമാക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമായതിനാൽ സമൂഹമാധ്യമങ്ങളിലൂടെ മാത്രമുള്ള ആഘോഷം പരിപാടികൾ മതിയെന്നാണ് തീരുമാനം.

വിജയ്യുടെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ പുതിയ ചലച്ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഉൾപ്പടെ റിലീസ് ചെയ്തിരുന്നു. ദളപതി(ബീസ്റ്റ് )65 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്ററിൽ തോക്കുമായി നിൽക്കുന്ന വിജയ്യേ ആണ് കാണുവാൻ സാധിയ്ക്കുന്നത്.

ബാലതാരമായി സിനിമലോകത്തേയ്ക്ക് ചുവടുവെച്ച വിജയ്യുടെ അഭിനയ ജീവിതത്തിൽ 1996 ൽ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രമാണ് വഴിത്തിരിവായത്. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും ദളപതി വിജയ്യ്ക്ക് സാധിച്ചു.

2000 പതിറ്റാണ്ടിന്റെ ആദ്യ പകുതി പൂർണമായും വിജയുടേത് ആയിരുന്നു. 2000ൽ പുറത്തിറങ്ങിയ ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി.തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു വിജയ് നായകനായ ഗില്ലി.തമിഴ് ചിത്രങ്ങളിൽ പിന്നണിഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്.

ഈ മേഖലയിലും ശോഭിയ്ക്കുവാൻ വിജയ്ക്ക് സാധിച്ചു. ഇന്ന് നാൽപതിയെഴം പിറന്നാൾ ആഘോഷിയ്ക്കുന്ന വിജയ്ക്ക് പിറന്നാൾ ആശംസകളുമായി സിനിമലോകം ഒന്നടങ്കം എത്തിയിരിയ്ക്കുകയാണ്. ഒപ്പം തന്നെ ആരാധകരും.