സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമില്ലെങ്കിലും ഈ വേർതിരിവ് ഒന്ന് നിർത്തിയ്ക്കൂടെ? സുക്കറണ്ണനെതിരെ പ്രതിഷേധം ആഞ്ഞടിയ്ക്കുന്നു!

0

മെഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുട്ടിൻ ഡാൻസ് ചലഞ്ച് കേരളക്കരയിൽ മാത്രമല്ല വലിയ രീതിയിൽ ആഘാതം സൃഷ്ടിച്ചത്. ലോകം മുഴുവന് റാസ്പുടിൻ ഡാൻസ് ചലഞ്ചിന് പറ്റി സംസാരിച്ചു തുടങ്ങിയിരുന്നു. വെറുതെ ഒരു തമാശയ്ക്ക് ഒഴിവുസമയം ഡാൻസ് കളിച്ച ചിലവഴിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ തലവര തന്നെ മാറിയിരുന്നു ആ ഒരു വീഡിയോ കൊണ്ട്. സമൂഹ മാധ്യമങ്ങൾ മുഴുവൻ നിറഞ്ഞു നിന്ന് നവീനും ജാനകിയും. സമൂഹമാധ്യമങ്ങൾ പുറമേ വാർത്താചാനലുകൾ ഉൾപ്പെടെയാണ് ഈ രണ്ട് ഡാൻസർ മാരെയും കുറിച്ച് സംസാരിച്ച് തുടങ്ങിയത്.

കുറച്ച് നാളുകൾക്ക് ശേഷം ഇന്നിപ്പോൾ വീണ്ടും നവീന ജാനകിയും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആകുകയാണ്. സംവിധായകനും സമൂഹമാധ്യമങ്ങളിൽ സജീവവുമായ ഒമർലുലു പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. നവീൻ ജാനകിയുടെയും ഇൻസ്റ്റാ പ്രൊഫൈലിലെ സ്ക്രീൻഷോട്ട് പങ്കു വച്ചു കൊണ്ടാണ് ഒമർലുലു കുറിച്ചത്.

“ഒന്നിച്ച് ഡാൻസ് കളിച്ച വൈറലായ രണ്ടുപേർ നവീനും ജാനകിയും. ഒരുവിധം എല്ലാ ചാനലുകളിലും ഇന്റർവ്യൂകളിലും ഒരുമിച്ച് തന്നെ. പക്ഷേ സുക്കർ അണ്ണൻ ഇൻസ്റ്റാ വേരിഫിക്കേഷൻ ജാനകിക്ക് മാത്രം കൊടുത്തു. ഇന്നലെ ഇൻസ്റ്റാ വേരിഫിക്കേഷൻ സംബന്ധിച്ച് ഒരു ചർച്ചയിൽ ഫീമെയിൽ പ്രൊഫൈൽസിന് വേഗം വേരിഫിക്കേഷൻ കിട്ടുമെന്ന് പറഞ്ഞപ്പോഴാണ് ചെക്ക് ചെയ്തത്. ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എങ്കിലും ആൺ-പെൺ വ്യത്യാസം വേണോ.

എല്ലാവരെയും ഒരുപോലെ പരിഗണിക്കൂ സൂക്കർ അണ്ണാ.#Butyzukerbuty എന്ന് എഫ്ബിയിലും ഇൻസ്റ്റീലും പോസ്റ്റ് ചെയ്ത് എല്ലാവരും പ്രതിഷേധം അറിയിക്കൂ. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുക. എല്ലാവരും സുക്കർ അണ്ണനെ കമന്റ് ബോക്സിൽ ചാറ്റ് ചെയ്തു പ്രതിഷേധം അറിയിക്കണേ ബ്രോസ്.” നിരവധി ലൈക്കുകളും കമന്റുകളുമാണ് ഓർമ്മകൾ പങ്കുവച്ച് ഈയൊരു കുറിപ്പിന് താഴെയായി എത്തിയിരിക്കുന്നത്.

ഹാപ്പി വെഡിങ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഒമർലുലു ചലച്ചിത്ര സംവിധാനരംഗത്തേക്ക് ചുവടുവെച്ചത്. ചിത്രം വലിയ വിജയം ആയതോടുകൂടി വീണ്ടും മികച്ച ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുവാൻ ഒമർലുലു തുടങ്ങി. ഒരുഅഡാർലവ് ആണ് ഒമർ ലുലുവിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചലചിത്രം. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.