ഈ വർഷം അറുപത്തൊന്നാം പിറന്നാൾ ആഘോഷിച്ച ആളാണോ ഇത്? ലാലേട്ടന്റെ പുത്തൻ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ!

0

ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിയ്ക്കുകയാണ്.ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു.

യോഗ ദിനത്തോട് അനുബന്ധിച്ച് ആശംസയുമായി നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിയ്ക്കുന്നത്. താരങ്ങളും ആരാധകർക്ക് യോഗ ദിനം ആശംസിച്ചും, യോഗ ചെയ്യുന്ന ചിത്രങ്ങളുമായും എത്തിയിട്ടുണ്ട്. അത്തരത്തിൽ നടനവിസ്മയം മോഹൻലാലും തന്റെ യോഗ ചിത്രങ്ങളുമായി എത്തിയിട്ടുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്.

” ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേയ്ക്കും, ഭൂതത്തെ പുറത്തേയ്ക്കും വമിയ്ക്കുന്നു എന്നാണ് പറയുക. രോഗാണുവിനെ ശ്വസിയ്ക്കേണ്ട ഈ ദശാസന്ധിയെയും നാം മറികടക്കും.നമുക്ക് മാസ്ക്കൊടു കൂടി തന്നെ പ്രത്യാശപൂർവമായ ഭാവിയെ ശ്വസിച്ചും, കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗദിനത്തിൽ സ്വയം പ്രകാശിയ്ക്കാം. മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.”

വലിയ സ്വീകാര്യതയാണ് താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞിടയ്ക്ക് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച മനുഷ്യനാണോ ഇതെന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ നിന്നും കൂടുതലായി ഉയർന്നു കേൾക്കുന്നത്. എന്തായാലും ലാലേട്ടന്റെ പുത്തൻ ചിത്രം ചെറിയ ഓളമൊന്നുമല്ല സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കിയിരിയ്ക്കുന്നത്. എപ്പോഴും ഇത് തന്നെയാണ് നടക്കാറുള്ളത്.

ലാലേട്ടൻ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളും ഇത്തരത്തിൽ തന്നെ വൈറൽ ആയി മാറാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിയ്ക്കുന്നത്. വർഷം കൂടുംതോറും പ്രായം കുറഞ്ഞു വരികയാണോ ലാലേട്ടന് എന്നാണ് ആരാധകർ ചോദിയ്ക്കുന്നത്. മരയ്ക്കാർ അറബിക്കടലിലെ സിംഹം ആണ് ലാലേട്ടന്റേതായി ഇനി പുറത്തു വരാനുള്ള ചലച്ചിത്രം. എന്നാൽ കോവിഡ് പശ്ചാത്തലത്തെ തുടർന്ന് തീയേറ്ററുകൾ അടച്ചിട്ട് തോടുകൂടി ചിത്രത്തിന്റെ റിലീസിംഗ് തീയതി നീട്ടിക്കൊണ്ട് പോകുകയാണ് അണിയറപ്രവർത്തകർ. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ആണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.