മറിയത്തിന് മുന്നിൽ മുട്ടുമടക്കി മമ്മൂക്ക ; ചിത്രം പകർത്തി ഡിക്യൂ!

0

മെഗാസ്റ്റാറിന്റെ മകൻ എന്നതിനുപരിയായി സ്വന്തമായി തന്റെതായ ഒരിടം മലയാള സിനിമാലോകത്ത് കണ്ടെത്തിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്ക എന്നും ഡിക്യു എന്നുമാണ് ആരാധകർ ദുൽഖർ സൽമാനെ സ്നേഹപൂർവ്വം വിളിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമലോകത്തേയ്ക്ക് എത്തിയ ദുൽഖർ സൽമാൻ മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചു വരികയാണ്. മണിരത്നം സംവിധാനം ചെയ്ത ഓക്കേ കണ്മണി താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു മുതൽക്കൂട്ട് ആയിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തന്റെ പുതിയ സിനിമ വിശേഷവും കുടുംബ വിശേഷവും എല്ലാം ആരാധകരുമായി ദുൽഖർ പങ്കുവയ്ക്കാറുണ്ട്. തന്റെ മകൾ മറിയത്തിൻ ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ദുൽഖർ ശ്രമിയ്ക്കാറുള്ളത്. മറിയത്തിന് ഒപ്പമുള്ള ദുൽഖർ ചിത്രങ്ങൾക്കെല്ലാം വലിയ ആരാധകരാണ് ഉള്ളത്.

ഇന്നിപ്പോൾ ഫാദർസ് ഡേയോട് അനുബന്ധിച്ച് ദുൽഖർ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. മെഗാസ്റ്റാറും ദുൽഖറിന്റെ പിതാവുമായ മമ്മൂട്ടി കൊച്ചുമകളായ ദുൽഖറിന്റെ മാലാഖ മാറിയത്തിന്റെ മുടി കെട്ടി കൊടുക്കുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചിരിയ്ക്കുന്നത് . ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്. “ഹാപ്പി ഫാദേർസ് ഡേ” എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിയ്ക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.

മറിയത്തിന്റെ പിറന്നാളിന് മമൂക്ക പങ്കുവെച്ച ചിത്രവും വലിയ രീതിയിൽ വൈറൽ ആയി മാറിയിരുന്നു. അതിനു ശേഷമാണു ഇന്നിപ്പോൾ ഈ ഒരു ചിത്രവും വൈറൽ ആയിരിയ്ക്കുന്നത്. ഒപ്പം തന്നെ മമ്മൂക്ക കൊച്ചുമകൾക്ക് മുന്നിൽ ഇത്രമാത്രം കൂൾ ആണോ എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്. പ്രീസ്റ്റ് ആണ് മമ്മൂക്കയുടേതായി അവസാനമായി തീയറ്ററിൽ എത്തിയ സിനിമ. ചിത്രം വലിയ രീതിയിൽ വിജയമായിരുന്നു.