അവർ വീണ്ടും ഒരുമിച്ചു ; ഭർത്താവുമായി പ്രിയ രാമൻ വീണ്ടും ഒരുമിച്ചത് നീണ്ട 7 വർഷത്തിനു ശേഷം!

0

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു പ്രിയാരാമൻ. തമിഴ് ചിത്രത്തിലൂടെയാണ് പ്രിയരാമൻ അഭിനയലോകത്തേക്ക് എത്തിയത് എന്നാൽ പോലും മലയാളികൾക്കും സുപരിചിതയാണ് താരം. തമിഴ് സിനിമകളിൽ സജീവമായി മാറിയ പ്രിയ രാമന് പിന്നീട് നിരവധി ചലച്ചിത്രങ്ങളാണ് ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ഒരു കന്നഡ സിനിമയിലും വേഷമിടുകയും ഒപ്പം രണ്ട് ഭാഷകളിലേയും ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു പ്രിയ രാമൻ. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പ്രിയ രാമൻ ചലച്ചിത്രലോകത്തു പ്രവേശിച്ചത്.

1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു പ്രിയ രാമന്റെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം. 1999 ൽ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചലച്ചിത്രത്തിൽ ഒപ്പം അഭിനയിച്ച രഞ്ജിത്തിനെ ആണ് താരം വിവാഹം കഴിച്ചത്. എന്നാൽ ഒരുപാട് വർഷം ഒന്നും ആ ദാമ്പത്യജീവിതം നീണ്ടു പോയില്ല. തുടർന്ന് രഞ്ജിത്ത് നടിയായ രാഗസുധയെ വിവാഹം കഴിക്കുകയായിരുന്നു. 2014 ആയിരുന്നു പ്രിയ രാമനും രഞ്ജിത്തും വിവാഹമോചിതരായത്. എന്നാൽ ഇന്നിപ്പോൾ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ച് ഇരിക്കുകയാണ്.

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരുമിച്ചത് ഇരുവരും. കഴിഞ്ഞ ഇടയ്ക്കായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. വിവാഹ വാർഷികത്തോടനുബന്ധിച്ച് പ്രിയാരാമൻ അടുത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ തന്നെയാണ് ഇരുവരും ഒന്നിച്ചു എന്നതിനുള്ള തെളിവുകളായി സമൂഹമാധ്യമങ്ങൾ നിരത്തിയിരിക്കുന്നത്. അപ്പം തന്നെ കഴിഞ്ഞ ദിവസമായിരുന്നു പ്രിയ രാമന്റ് ജന്മദിനം. ജന്മദിനത്തോടനുബന്ധിച്ച് രഞ്ജിത്തിനെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രിയ രാമൻ ആരാധകരുമായി സംവദിക്കുകയും ചെയ്തിരുന്നു.

എല്ലാം തന്നെയാണ് ഇപ്പോൾ ഇരുവരും ഒന്നിച്ചതായുള്ള വിവരങ്ങൾ ആയി ആരാധകർ കണ്ടെത്തിയത്. എന്തായാലും ഇരുവരും ഒരുമിച്ചു എന്നുള്ള വാർത്ത സന്തോഷത്തോടു കൂടിയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. രഞ്ജിത്ത് പങ്കുവച്ച ചിത്രത്തിനു താഴെയായി നിരവധി ലൈക്കുകളും കമന്റുകളും ആണ് എത്തിയത്. ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ടാണ് ആരാധകർ എത്തിയത്. തമിഴ് സീരിയൽ ലോകത്ത് സജീവമാണ് രഞ്ജിത്ത് ഇപ്പോൾ. പ്രിയ രാമൻ ഇനി എന്നാണ് മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുക എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.