ഉപയുക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിന് നിലവില്‍ വരും. ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പോളിസി പുതുക്കാന്‍ തീരുമാനമെടുത്തിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ കൂട്ടിചേര്‍ക്കല്‍. ഫെബ്രുവരി എട്ടിന് പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ പണി കിട്ടുന്നത് ഉപയുക്താക്കള്‍ക്ക് തന്നെയാണ്.
വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിവ വ്യക്തമാക്കുന്ന വിവരങ്ങളാണ് മാതൃസ്ഥാപനമായ ഫേസ്ബുക്ക് തേടുക. ഇതുവഴി വാട്സ് ആപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റവും കൊണ്ടുവരും.
ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയുക്താവിന്റെ സ്വകാര്യതയെ മാനിച്ചാകും കോഡ് ചെയ്യുക എന്ന് പറയുമ്പോഴും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലേക്കും വിവരങ്ങള്‍ കൈമാറുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. വട്സ് ആപ്പ് ഉപയുക്താവിന്റെ കോണ്ടാക്ട് നമ്പരുകള്‍ ഫേസ്ബുക്കിലേക്കും എത്താം. വാടസ് ആപ്പ് വഴി ഉപയുക്തമാക്കുന്ന ആപ്പുകള്‍, ബിസിനസുകള്‍ പണം ഇടപാടുകള്‍ എന്നിവയെല്ലാം സുതാര്യമാക്കും.
പുതിയ നയം അനുസരിച്ചാല്‍ മാത്രമേ വാട്സ് ആപ്പ് ഉപയോഗിക്കാനാകു എന്നുള്ളതാണ് മറ്റൊരു പ്രപത്യേകത. ഫെബ്രുവരി 8 മുതല്‍ പുതിയ നയം വ്യക്തമാക്കി ഒരു യെസ് ടിക്ക് വരും ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഉപയുക്താവ് മടി കാണിച്ചാല്‍ പിന്നീട് വാട്സ് ആപ്പ് സേവനം പോലും ഉപയുക്താവിന് അകലെയാകും എന്നതാണ് മറ്റൊരു സവിശേഷത.
ഉപയുക്താവ് കൂടുതലായി തിരയുന്ന ഉല്പനങ്ങള്, ഭക്ഷണങ്ങള്‍, എന്നിവയിലൂടെ മൈന്‍ഡ് ക്യാച്ചിങ് ബിസിനസ് ട്രിക്കുകളും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.
പരസ്യങ്ങള്‍ നിറയുന്നതാകും ഇനി വാട്സ് ആപ്പിന്റെ പുതുക്കിയ നിയമം. ഇതിന് ഉദാഹരണമായി പറഞ്ഞാല്‍ ഒരാള്‍ ഭക്ഷണം സംബന്ധിച്ച ഗ്രൂപ്പില്‍ അംഗമാണെങ്കില്‍ ഫേസ്ബുക്കില്‍ മൈന്‍ഡ് ക്യാച്ച് വഴി ഭക്ഷണ പരസ്യം എത്തും. യോഗയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ യോഗ.
ഇത്തരത്തില്‍ പരസ്യ സാധ്യതകള്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് പോലെ തന്നെ ഏറ്റവും കൂടുതല്‍ യൂസേഴ്സ് വാട്സ് ആപ്പുമായും ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇനി വാട്സ് ആപ്പിലെ സാധ്യതകള്‍ അനന്തമായി പേസ്ബുക്കിലേക്കും എത്തും.
അക്കൗണ്ട് നീക്കം ചെയ്താലും വിവരങ്ങള്‍ വാട്സ് ആപ്പിന്റെ കൈയ്യിലുണ്ടാകും എന്നതാണ് പുതിയ നയത്തിന്രെ പ്രത്യേകതകള്‍. ബിസിനസ് അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ വാട്സ് ആപ്പ് തന്നെ സൂക്ഷിക്കും. ഉപയുക്താവ് നീക്കം ചെയ്താലും ഒരുപക്ഷേ ഡിലീറ്റ് ആകണം എന്നില്ല. പുതിയ നയത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.സ്വകാര്യത മസമൂഹമാധ്യമങ്ങള്ക്കും പരസ്യകമ്പനികള്‍ക്കും കൈമാറുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.