വിവാഹത്തിനൊരുങ്ങി സായി പല്ലവി ; മെഹന്തിയണിഞ്ഞ് മൊഞ്ചത്തിയായി താരം!

0

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു മലയാള സിനിമയായിരുന്നു പ്രേമം. യുദ്ധം പ്രതീക്ഷിച്ച് ആരും തീയേറ്ററുകളിലേക്ക് എത്തേണ്ടത് ഇല്ല എന്ന് മുൻകൂറായി സിനിമയുടെ സംവിധായകൻ അൽഫോൺസ് പുത്രൻ പറഞ്ഞിരുന്നു. ചിത്രം ഇറങ്ങി ആറ് വർഷങ്ങൾ പിന്നിട്ടിട്ട് പോലും ഇപ്പോഴും പുതുമ നിലനിർത്തുവാൻ പ്രേമത്തിനു സാധിക്കുന്നുണ്ട്. ജോർജും മലരും മേരിയും സെലിനും എല്ലാം ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.

റെക്കോർഡ് വിജയം നേടിയ സിനിമയിലെ ഗാനങ്ങളും അതിമനോഹരം തന്നെ. ആദ്യമായ് ആകണം ഒരു സിനിമയിൽ അഭിനയിച്ച എല്ലാവരുടെയും തലവര മാറി മറിയുന്നത്. പ്രേമത്തിൽ അഭിനയിച്ച മിക്ക ആളുകളും ഇന്ന് സിനിമ മേഖലയിൽ മികവുറ്റ നായികാനായകന്മാരായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രേമത്തിൽ മലരായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് സായി പല്ലവി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമയിലും തിളങ്ങി നിൽക്കുകയാണ് താരം.

അഭിനയത്തിന് പുറമെ മികച്ച ഒരു നർത്താകിയും ഡോക്ടറും കൂടിയാണ് സായി പല്ലവി. വ്യക്തമായ തീരുമാനങ്ങൾ കൊണ്ടും താരം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരം പങ്കുവയ്ക്ക‍ന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ വൈറൽ ആയിരിയ്ക്കുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്.

കൈയ്യിലും കാലിലും മെഹന്തി അണിഞ്ഞ് മൊഞ്ചത്തിയായിരിയ്ക്കുകയാണ് താരം ചിത്രത്തിൽ. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. എന്താണ് വിശേഷം എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിരിയ്ക്കുന്നത്. താരത്തിന്റെ വിവാഹമായോ എന്ന സംശയവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

എന്നാൽ ഇതെല്ലാം സെൽഫ് ലവിന്റെ ഭാഗമാണ് എന്നാണ് സായി പല്ലവി തന്നെ പറഞ്ഞിരിയ്ക്കുന്നത്. എന്തായാലും സായി പല്ലവിയുടെ ഈ പുതിയ ചിത്രം തന്നെയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിരിയ്ക്കുന്നത്.