ചെണ്ട കൊട്ടി ചക്കി ; താളം പിടിച്ച് കാളിദാസും ജയറാമും!

0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജയറാമിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ആ പ്രത്യേകത തന്നെയാണ് ഞാൻ ജയറാമിനെ മലയാളികളുടെ പ്രിയപ്പെട്ട നായകനാക്കിയത്. നായകനായ സഹ നായകനായും വില്ലനായും എല്ലാം സിനിമാലോകത്തെ തിളങ്ങുവാൻ ജയറാമിന് സാധിച്ചു.

അസാമാന്യമായ അഭിനയ വഴക്കവും നർമ്മവും എല്ലാമാണ് ജയറാമിനെ മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയത്. നിരവധി പുരസ്കാരങ്ങളും അഭിനയത്തിനെ തുടർന്ന് താരത്തിന് ലഭിച്ചു. പത്മശ്രീ അടക്കം. തൊണ്ണൂറുകളിൽ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ പാർവ്വതിയാണ് ജയറാം പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.

കാളിദാസും മാളവികയും. കാളിദാസ് ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞാടിയ വ്യക്തിയാണ്. തുടർന്ന് ഇപ്പോൾ നായകനായ താരം തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. മാളവിക ആകട്ടെ മോഡലിംഗ് രംഗത്ത് സജീവമാണ്. ജയറാമിനൊപ്പം മാളവികയും ചേർന്ന് അഭിനയിച്ച ഒരു പരസ്യചിത്രം വലിയ രീതിയിൽ വൈറലായിരുന്നു. സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഇവരുടെ ചിത്രങ്ങൾ വലിയ രീതിയിലാണ് വൈറലായി മാറാറുള്ളത്.

ഇന്നിപ്പോൾ അത്തരത്തിൽ വൈറലായിരിക്കുന്നത് മാളവികയും കാളിദാസന്റെയും ബാല്യകാല ചിത്രമാണ്. ഇരുവർക്കും ഒപ്പം അച്ഛൻ ജയറാമും ഉണ്ട്. ചെണ്ട വിദ്വാനായ ജയറാമിന്റെ ചെണ്ടയ്ക്ക് ഇട്ട കുട്ടി മാളവിക കൊട്ടുന്നതാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം പല പേജുകളിലേക്ക് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു. മാളവിക എന്നാണ് ഇനി സിനിമയിലേയ്ക്ക് എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. എന്തായാലും ചിത്രം സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.