ജോർജുകുട്ടിയുടെ മൂത്ത മകൾക്ക് ഇന്ന് പിറന്നാൾ ; കേക്ക് കട്ട് ചെയ്ത് പിറന്നാൾ ആഘോഷിച്ച് അൻസിബ!

0

ബാലതാരമായെത്തി മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം എന്ന ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം തന്നെ ധാരാളമാണ് അൻസിബ എന്ന അഭിനേത്രിയെ മലയാളികൾക്ക് ഓർക്കാൻ. ദൃശ്യത്തിനു ശേഷം വേറെയും മലയാള സിനിമയിൽ താരം അഭിനയിച്ചു എന്നാൽപോലും ദൃശ്യത്തിലെ അഞ്ചു എന്ന കഥാപാത്രം തന്നെയാണ് അൻസിബയുടെ അഭിനയജീവിതത്തിലെ മികവുറ്റ കഥാപാത്രം.

അഭിനേത്രി എന്നതിനുപരിയായി മികച്ച ഒരു അവതാരകൻ കൂടിയാണ് അൻസിബ. സംവിധാന മേഖലയിലേക്കും താരം കൈ വച്ചിരുന്നു. ലാലേട്ടന്റെ മൂത്തമകളായ ആണ് ദൃശ്യത്തിൽ അൻസിബ എത്തിയത്. ദൃശ്യം ടൂവിലും അൻസിബ ഉണ്ടായിരുന്നു. രണ്ടു സിനിമകളിലും മികച്ച അഭിനയ പ്രകടനം ആയിരുന്നു അൻസിബ കാഴ്ചവച്ചത്. ഇന്നിപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് ആഘോഷമാക്കുകയാണ് അൻസിബ.

അൻസിബയുടെ പിറന്നാളാണ് ഇന്ന്. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷം ആകുന്നതിനെ സന്തോഷത്തിലാണ് അൻസിബ. കേക്ക് കട്ട് ചെയ്ത് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന അൻസിബയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് അൻസിബ കുറച്ച് ഇപ്രകാരമാണ്.

” കുടുംബത്തോടൊപ്പം ഞാൻ എന്റെ പിറന്നാൾ ആഘോഷിക്കുന്നു. അവർ നൽകിയ സ്നേഹത്താൽ എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. ഇതിലും വലുതായി എനിക്ക് എന്താണ് വേണ്ടത്. ” നിരവധി ലൈക്കുകളും കമന്റുകൾ ആണ് ആൻസി പങ്കുവെച്ച് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ആശംസിച്ചു കൊണ്ട് നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്.

ദൃശ്യം റിലീസ് ചെയ്തതിനു ശേഷം ഉള്ള അൻസിബയുടെ ആദ്യ പിറന്നാൾ ആണ് ഇത്. അതുകൊണ്ടുതന്നെ സന്തോഷവും ഇരട്ടിയാണ്. പരം ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അൻസിബയുടെ സിനിമ അരങ്ങേറ്റം. എന്നാൽ ആദ്യം റിലീസായത് ദൃശ്യമായിരുന്നു. തുടർന്ന് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അൻസിബ അഭിനയിച്ചിട്ടുള്ളൂ എന്നാൽപോലും മലയാളികൾക്ക് അൻസിബയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. കോഴിക്കോട് സ്വദേശിനിയായ അൻസിബ എൻജിനീയറിങ് ബിരുദധാരിയാണ്.

താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം. മാധ്യമങ്ങളിലും സജീവമാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരം പങ്കുവെക്കുന്ന അടുത്ത ചിത്രത്തിനായും കാത്തിരിക്കുകയാണ് ആരാധകർ.