കാവ്യായ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള യുവാവ് ആര്? മഹാലക്ഷ്മിയുടെ പുത്തൻ ചിത്രത്തിനൊപ്പം സംശയവുമായി ആരാധകർ!

0

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപ് കാവ്യാ ദമ്പതികൾ. മഞ്ജു വാര്യരുമൊത്തുള്ള നീണ്ട 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതിനു ശേഷമാണ് തന്റെ ജീവിതത്തിലേക്ക് കാവ്യാമാധവനെ ദിലീപ് കൂടെ കൂട്ടിയത്. കാവ്യാമാധവനെ അരങ്ങേറ്റ ചിത്രമായ ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപായിരുന്നു നായകനായി എത്തിയത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് ഇരുവരും നായികാനായകൻമാരായി അഭിനയിച്ചത്. പോകപ്പോകെ ഇരുവരും മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു. സിനിമയിലെ ഭാഗ്യ ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ച സന്തോഷത്തിലാണ് ആരാധകർ.

എന്നാൽ പലപ്പോഴും വിമർശനങ്ങൾക്ക് ചർച്ചകൾക്കും ഇടയിലേക്ക് ഇരുവരുടെയും പേരുകൾ വലിച്ചിടപെടാറുണ്ട്. എന്നാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഇരുവരും തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ദിലീപ്-മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷിയാണ് കാവ്യാമാധവനും ഒത്തുള്ള ദിലീപിന്റെ വിവാഹത്തിന് മുൻകൈയെടുത്തത്. 2018 ദിലീപിനും കാവ്യയ്ക്കും ഒരു മകൾ കൂടി ജനിച്ചു. മകളുടെ ചിത്രങ്ങൾ അധികമൊന്നും സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നില്ല. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് ആദ്യമായി ഇരുവരും കുഞ്ഞിനെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ചിത്രങ്ങൾ മാത്രമാണ് മഹാലക്ഷ്മിയുടെ തായി സമൂഹമാധ്യമങ്ങളിൽ ഉള്ളൂ. അതിന്റെ നീരസം ആരാധകർക്ക് അല്പമൊന്നുമല്ല ഉള്ളത്. എന്നാൽ പോലും പലപ്പോഴും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തുമ്പോൾ അവയെല്ലാം ഇരുകൈയും നീട്ടിയാണ് കാവ്യ-ദിലീപ് ദമ്പതികളുടെ ആരാധകർ സ്വീകരിക്കാറുള്ളത്.

മീനാക്ഷിക്കുള്ള അതേ സ്വീകാര്യത തന്നെയാണ് മഹാലക്ഷ്മിയ്ക്കും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ മഹാലക്ഷ്മിയുടെ ഒരു പുതിയ ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. കാവ്യായ്ക്കും മറ്റൊരു യുവാവിനും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ആ യുവാവ് ആരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ മഹാലക്ഷ്മിയ്ക്ക് മീനാക്ഷിയുടെ ഛായയാണ് ഉള്ളതെന്നും, അങ്ങനെയല്ല കാവ്യയുടെ സഹോദരന്റെ മകളുടെ ഛായയാണ് മഹാലക്ഷ്മിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത് എന്നുമാണ് ആരാധക പക്ഷം.

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് മുൻകൈ എടുത്തത് മീനാക്ഷി ആയിരുന്നു. എല്ലാ കാര്യങ്ങൾക്കും മുൻപിൽ തന്നെ ഉണ്ടായിരുന്നു മീനൂട്ടി. മഹാലക്ഷ്മിയുമായി മീനാക്ഷി വളരെ അടുപ്പത്തിലാണ് എന്നും. മഹാലക്ഷ്മിയേ കാണുന്നതിന് വേണ്ടി ചെന്നൈയിൽ നിന്നും മീനാക്ഷി നാട്ടിൽ എത്താറുണ്ട് എന്നും ദിലീപ് പറഞ്ഞൊരുന്നു. എന്തായാലും മഹാലക്ഷ്മിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരോയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.