‘ഈ ലോകത്തിൽ വെച്ച് എനിയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം ഇതാണ്’ ; പിറന്നാളാഘോഷത്തിന് ശേഷം മനസ്സ് തുറന്ന് പ്രിയതാരം!

0

സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് സജിൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങൾ കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ. സാന്ത്വന ത്തിലെ എല്ലാ കഥാപാത്രങ്ങളെയും പരമ്പരക്ക് ഒപ്പം തന്നെ ആരാധകർക്ക് ഇഷ്ടമാണ്. അതിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനി മലയാളി പ്രേക്ഷകർക്ക് കുറച്ചുകൂടി ഇഷ്ടമാണ്. മിനിസ്ക്രീനിലേക്ക് ചുവട് എടുത്ത് വെക്കുന്നതിനു മുൻപ് നിരവധി മലയാള ചലച്ചിത്രങ്ങളിൽ സജിൻ വേഷമിട്ടിട്ടുണ്ട്.

എന്നാൽ സാന്ത്വനമാണ് പ്രേക്ഷകർക്കിടയിൽ സജിനെ ശ്രദ്ധാകേന്ദ്രം ആക്കി മാറ്റിയത്. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരം കൂടിയായ ഷഫ്‌നയുടെ ഭർത്താവ് കൂടിയാണ് സജിൻ. ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ഷഫ്ന. നിരവധി മലയാള സിനിമയിൽ അഭിനയിച്ചു എന്നാൽ പോലും മിനിസ്ക്രീനിൽ എത്തിയതോട് കൂടിയാണ് താരത്തിന്റെ ആരാധക പിന്തുണ വർധിച്ചത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുന്ദരി എന്ന പരമ്പരയിലൂടെ ആണ് താരം മിനിസ്ക്രീനിൽ അരങ്ങേറിയത്. തുടർന്ന് ഭാഗ്യജാതകം സീരിയലിലും താരം അഭിനയിച്ചു.

തമിഴ് സീരിയൽ രംഗത്തും സജീവമാണ് ഷഫ്ന. ഷഫ്‌ന കാരണമാണ് തനിക്ക് സാന്ത്വനത്തിൽ മികവുറ്റ ഒരു കഥാപാത്രം ലഭിച്ചത് എന്ന് പലപ്പോഴും സജിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ സജിനും ഷഫ്നയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കാറുമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഷഫ്നയുടെ പിറന്നാൾ. കേക്ക് കട്ട് ചെയ്ത് അതി ഗംഭീരമായിരുന്നു സജിൻ പ്രിയതമയുടെ പിറന്നാൾ ആഘോഷം ആക്കിയത്. ഇന്നിപ്പോൾ സജിനൊപ്പമുള്ള ഒരു ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് ഷഫ്‌ന. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമാണ്. ” ഈ ലോകത്തിൽ വെച്ച് എന്റെ ഏറ്റവും സന്തുഷ്ടവും സുഖകരവുമായ സ്ഥലത്താണ് ഞാൻ ഇപ്പോൾ ഉള്ളത്. നമ്മുടെ മുറിയിൽ നിനക്കൊപ്പം. ”

പ്രണയാതുരമായ ഷഫ്നയുടെ ഈ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഷഫ്‌ന പങ്കുവെച്ച ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരിയ്ക്കുകയാണ് ഇരുവരുടെയും പുത്തൻ ചിത്രങ്ങൾ. നീണ്ട നാളത്തെ പ്രണയത്തിനോടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.