‘രണ്ടുകൊല്ലമായി എന്നെ സഹിക്കുന്ന പ്രിയപ്പെട്ടവൾ ‘; വിവാഹവാർഷികം ആഘോഷമാക്കി ഹാപ്പി വെഡിങ്ങിലെ പരീക്കുട്ടി!

    0

    ഹാപ്പി വെഡിങ് എന്ന ഒമർലുലു ചിത്രത്തിൽ വളരെ വലിയ ഒരു ട്വിസ്റ്റ് ഉണ്ടാക്കിയ താരമാണ് പരീക്കുട്ടി. അതുകൊണ്ടുതന്നെ പരീക്കുട്ടിയെ മറക്കുവാൻ മലയാളികൾക്ക് സാധിക്കില്ല. ചെമ്മീനിലെ മധു അഭിനയിച്ച പരീക്കുട്ടിയായി ഹാപ്പി വെഡ്‌ഡിങ്ങിൽ പാട്ടും പാടി നടന്നിരുന്ന താരം സീക്രട്ട് ലവർ ആയിരുന്നു എന്ന വിവരം പ്രേക്ഷകർ അറിഞ്ഞത് ഒടുവിൽ ആയിരുന്നു. ചിത്രത്തിൽ ഒരു വമ്പൻ ട്വിസ്റ്റ് തന്നെയായിരുന്നു ഒമർലുലു പരീക്കുട്ടിയെ വച്ച് ചെയ്തത്.

    അതോടുകൂടി ഒരു യമണ്ടൻ തേപ്പും അവിടെ അങ്ങ് നടന്നു. ഹാപ്പി വെഡിങ്ങിന് ശേഷം കുറച്ച് അധികം സിനിമകളിൽ വേഷമിടാൻ പരീക്കുട്ടിക്ക് സാധിച്ചു. എന്നാൽ പോലും പരീക്കുട്ടിയുടെതായി ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്ന ചലച്ചിത്രം ഹാപ്പിവെഡിങ് തന്നെയാണ്. ഹാപ്പിവെഡിങ്ങിന് ശേഷമായിരുന്നു പരീക്കുട്ടിയുടെ വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു പരീക്കുട്ടി തന്റെ വിവാഹവാർഷികം ആഘോഷമാക്കിയത്.

    ഭാര്യക്കും മകനും ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പരീക്കുട്ടി കുറിച്ചത് ഇപ്രകാരമാണ്. ” ഹാപ്പി വെഡിങ് സിനിമ റിലീസ് ചെയ്തതിനുശേഷം ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആയത് എന്റെ വെഡിങ്ങിന് ആയിരുന്നു. ഇന്ന് എന്റെയും ഫാത്തിമയുടെയും വെഡിങ് ആനിവേഴ്സറി ആണ്. അതിലേറെ സന്തോഷം മകനായി ബിലാൽ ജന്മംകൊണ്ടു. സന്തോഷ് കടലിൽ മുങ്ങിയ കല്യാണദിവസം ഞാനോർക്കുന്നു. രണ്ടുകൊല്ലമായി എന്നെ സഹിക്കുന്ന പ്രിയപ്പെട്ടവൾ ഫാത്തിമ ഫരീദുദ്ദീൻ.

    ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ” നിരവധി ലൈക്കുകളും കമന്റുകളുമാണ് പരീക്കുട്ടി പങ്കുവച്ച ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ഒമർ ലുലു അടക്കമുള്ളവർ പരീക്കുട്ടിയും ഭാര്യക്കും വിവാഹ വാർഷിക ആശംസകൾ ആയി എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ പരീക്കുട്ടി പലപ്പോഴും തന്നെ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിരവധി ആരാധകരെ ആണ് ഹാപ്പി വെഡിങ് എന്ന ചലച്ചിത്രം പരീക്കുട്ടിക്ക് സമ്പാദിച്ചു കൊടുത്തത്. സാറിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.