‘നിങ്ങളെ ആരൊക്കെ ട്രോളിയലും കളിയാക്കിയാലും അതൊന്നും കാര്യമാക്കണ്ട’; ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷവുമായി ഒമർലുലു!

0

ഹാപ്പി വെഡിങ് എന്ന ചലച്ചിത്രത്തിലൂടെ തുടങ്ങിയതാണ് ഒമർലുലു എന്ന സംവിധായകൻ സിനിമ ജീവിതം. വലിയ പ്രതീക്ഷ ഒന്നും തന്നെ ഇല്ലാതെ ആയിരുന്നോ പ്രേക്ഷകർ ഹാപ്പി വെഡിങ് കാണുന്നതിനുവേണ്ടി തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രേക്ഷകരെല്ലാം അത്ഭുതപ്പെടുത്തി മികച്ച ഒരു കൊമേഴ്സ്യൽ ഫിലിം അവിടെ ഉദയം കൊള്ളുകയായിരുന്നു. ഇപ്പോഴും ഹാപ്പി വെഡിങ് ആരാധകർ ഏറെയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും തേച്ചും പ്രണയിച്ചുമെല്ലാം മലയാളികൾ ആഘോഷമാക്കിയ സിനിമ. തുടർന്ന് ചങ്ക്സ് എന്ന സിനിമ എത്തിയപ്പോഴും അതേ ആവേശം തന്നെയായിരുന്നു മലയാളികളിൽ കാണാൻ സാധിച്ചത്. കാരണം അതോടുകൂടി ഒമർലുലു എന്ന സംവിധായകനിൽ മലയാളി പ്രേക്ഷകർ ഒരു വിശ്വാസമർപ്പിച്ചു. അതുതന്നെയായിരുന്നു ചങ്ക്സ് എന്ന സിനിമയുടെ വിജയം.

ഇത്തരത്തിൽ പുതുമുഖങ്ങളെ വെച്ചുകൊണ്ട് സിനിമ വിജയം ആകുവാനും സാധിക്കുമെന്ന ഒരു റെക്കോർഡ് കൂടി ഒമർലുലു ഉണ്ടാക്കിയെടുത്തു. അതിനെല്ലാം ശേഷം ഒരുകൂട്ടം ചെറുപ്പക്കാരെ വെച്ച് ഒമർ ലുലു സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒരു അഡാർലവ്. മാണിക്യ മലരായ എന്ന് തുടങ്ങുന്ന ഷാൻ റഹ്മാൻ റെ സംവിധാനത്തിലുള്ള ഗാനം പുറത്തിറങ്ങിയതോടെ കൂടി തന്നെ വലിയ പ്രതീക്ഷയായിരുന്നു ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ആ ഒരു ഗാനത്തിലെ പ്രിയയുടെ പുരികം പൊക്കലും കണ്ണിറുക്കലും വൈറലായി മാറിയ തോടുകൂടി പ്രിയയും ചിത്രവും സമൂഹമാധ്യമങ്ങളുടെ ചർച്ചവിഷയമായി മാറുകയായിരുന്നു. എന്നാൽ ചിത്രം തീയേറ്ററിൽ എത്തിയപ്പോഴേക്കും വലിയ വിജയം കാണാൻ സാധിച്ചില്ല. അതുവരെയുണ്ടായിരുന്ന ഒമർലുലു ചിത്രങ്ങളിൽ ഉണ്ടായിരുന്ന എന്തോ ഒന്ന് അടാർ ലവ് മിസ്സായത് പോലെയാണ് പ്രേക്ഷകർക്ക് തോന്നിയത്.

അത് പ്രേക്ഷകർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നിപ്പോൾ ഒരു അഡാർ ലവ് എന്ന ചലച്ചിത്രം മറ്റൊരു സന്തോഷം നൽകിയിരിക്കുകയാണ് സംവിധായകനും ചിത്രത്തിനും. അത് മറ്റൊന്നുമല്ല, മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത ഒരു ചിത്രത്തിന് വൺ മില്യൻ ലൈക്ക് ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷ വിവരം പങ്കുവെച്ചുകൊണ്ട് ചിത്രത്തിന് സംവിധായകൻ ഒമർലുലു തന്നെ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്. ഈ സന്തോഷവർത്ത പങ്കുവെച്ചുകൊണ്ട് ഒമർ ലുലു കുറിച്ചത് ഇപ്രകാരമാണ്. “മലയാളത്തിൽ നിന്ന് ഹിന്ദിയില്ലേക്ക് ഡബ് ചെയ്ത ഒരു സിനിമക്ക് ചരിത്രത്തിൽ ആദ്യമായി One Million Like .

പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്ത “ഒരു അഡാറ് ലവിന്റെ” ഹിന്ദി ഡബിന് അങ്ങനെ ഒരു മില്ല്യൺ ലൈക്ക്,എന്റെ കരിയറില്ലെയും ആദ്യത്തെ ഒരു മില്ല്യൺ ലൈക്കാണ്. നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങൾ ആത്മാർത്ഥമായി ചെയ്ത പ്രവർത്തി ആണെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും വിജയം നിങ്ങളെ തേടി വരും.അന്തിമ വിജയം കർമ്മത്തിന്റെയാണ്. ” 50 മില്യൺ വ്യൂവ്സ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്തൊക്കെയാണെങ്കിലും മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു നിമിഷം കൂടിയാണ് ഇത്. ഒമർ ലുലു പങ്കുവെച്ച ഈ സന്തോഷ വാർത്തയ്ക്കു താഴെയായി നിരവധി ലൈക്കുകളും കമന്റുകളും ആണ് ഇതിനോടകം തന്നെ എത്തിയിരിയ്ക്കുന്നത്.